പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പ​രി​ശോ​ധ​ന​ക്ക്​ 236 രൂ​പ സ​ര്‍വി​സ് ചാ​ര്‍ജ്

തി​രു​വ​ന​ന്ത​പു​രം: ഗാ​ര്‍ഹി​കാ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ല സ​പ്ലൈ ഓ​ഫി​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​പ​ണ്‍ ഫോ​റം ന​ട​ത്തി.

ഗാ​ര്‍ഹി​കാ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ലെ തൂ​ക്ക​ക്കു​റ​വ്, വി​ത​ര​ണം ചെ​യ്യു​മ്പോ​ള്‍ ഡെ​ലി​വ​റി ബോ​യ്സ് അ​മി​ത വി​ല​യീ​ടാ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി, സി​ലി​ണ്ട​റു​ക​ള്‍ ക​രി​ഞ്ച​ന്ത​യി​ലേ​ക്ക് ക​ട​ത്തു​ന്ന​താ​യു​ള്ള പ​രാ​തി എ​ന്നി​വ ച​ര്‍ച്ച ചെ​യ്യാ​നും ഗ്യാ​സ് ലീ​ക്കേ​ജ് മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് ഓ​പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ച്ച​ത്.

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ മാ​ന്‍ഡേ​റ്റ​റി പ​രി​ശോ​ധ​ന​ക​ള്‍ ഏ​ജ​ന്‍സി​ക​ളി​ല്‍ നി​ന്നു​ള്ള ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ല്‍ വ​ന്ന് ന​ട​ത്തു​മ്പോ​ള്‍ ജി.​എ​സ്.​ടി ഉ​ള്‍പ്പെ​ടെ 236 രൂ​പ സ​ര്‍വി​സ് ചാ​ർ​ജാ​യി ഈ​ടാ​ക്കു​മെ​ന്ന് ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് സെ​യി​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

അ​ഞ്ചു വ​ര്‍ഷം കൂ​ടു​ന്തോ​റു​മാ​ണ് ക​മ്പ​നി​ക​ള്‍ പ്ര​തി​നി​ധി​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡ് പ​രി​ശോ​ധി​ച്ച് ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ ആ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കാ​വൂ. പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന വി​വ​രം മൊ​ബൈ​ല്‍ സ​ന്ദേ​ശ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​മെ​ന്നും സെ​യി​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ടം സം​ബ​ന്ധി​ച്ച് ഗ്യാ​സ് ഏ​ജ​ന്‍സി​ക​ളു​ടെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടു​കൂ​ടി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. നി​ല​വാ​ര​മി​ല്ലാ​ത്ത ഗ്യാ​സ് സ്റ്റൗ, ​സു​ര​ക്ഷ ഹോ​ബ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു.

താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ബീ​ന ഭ​ദ്ര​ന്‍, ഐ.​ഒ.​സി സെ​യി​ല്‍സ് ഓ​ഫി​സ​ര്‍ മ​ഞ്ജു​ഷ, എ​ച്ച്.​പി.​സി.​എ​ല്‍ സെ​യി​ല്‍ ഓ​ഫി​സ​ര്‍ സ​ന​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 236 service charge for cooking gas cylinder inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.