തിരുവനന്തപുരം: സമരത്തിൽ പങ്കെടുത്ത കേരള പബ്ലിക് സർവിസ് കമീഷനിലെ 36 ഗസറ്റഡ് ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം മുടങ്ങിയതായി പരാതി. ഫെബ്രുവരി 10ന് സംസ്ഥാനത്തെ ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും യു.ടി.ഇ.എഫിെൻറ നേതൃത്വത്തിൽ പണിമുടക്ക് നടത്തിയിരുന്നു.
പണിമുടക്ക് സർക്കാർ ഡയസ്നോണായി പ്രഖ്യാപിക്കുകയും ആ ദിവസത്തെ വേതനം മാർച്ചിലെ ശമ്പളത്തിൽനിന്ന് കുറവ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. പണിമുടക്ക് നടത്തിയ ജീവനക്കാർക്ക് ശമ്പളം കുറവ് ചെയ്ത് മാർച്ചിലെ ശമ്പളം വിതരണം ചെയ്തിരുന്നു.
എന്നാൽ, പി.എസ്.സിയിലെ 36 ഗസറ്റഡ് ജീവനക്കാർക്ക് ശമ്പളം നൽകാൻ അധികൃതർ തയാറായിട്ടില്ല.
ഒരുദിവസത്തെ ശമ്പളത്തിന് പകരം ഒരുമാസത്തെ ശമ്പളം തന്നെ ലഭിക്കാതിരിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.