തിരുവനന്തപുരം: ആറു വർഷത്തിനിടെ വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) പരിധിയിൽ പൈപ്പുകൾ പൊട്ടിയതിന് അറ്റകുറ്റപ്പണി നടത്താൻ ചെലവഴിച്ചത് 39,62,151 രൂപ. പ്രധാന പൈപ്പുകൾ 48 തവണ പൊട്ടി. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വാട്ടർ അതോറിറ്റിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (സാങ്കേതികം) ജൂൺ രണ്ടിന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
നോർത്ത് ഡിവിഷനിൽനിന്ന് പ്രതിദിനം 160 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ നടന്നുവരുന്നതായും മറുപടിയിൽ വാട്ടർ അതോറിറ്റി പറയുന്നു. 2022 ജൂണിൽ നൽകിയ അപേക്ഷക്ക് ഒരു വർഷത്തിന് ശേഷമാണ് മറുപടി നൽകിയതെന്ന പ്രത്യേകതയുണ്ട്. ഒരു മാസത്തിനകം മറുപടി നൽകണമെന്നാണ് നിയമമെങ്കിലും അതുണ്ടായില്ല. തുടർന്ന് അപ്പീൽ നൽകിയതിനെ തുടർന്നാണ് മറുപടി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.