തിരുവനന്തപുരം: മദ്യലഹരിയിൽ കോർപറേഷൻ ജീവനക്കാരനെ ബന്ധു കുത്തിക്കൊന്നു. കരമന സ്വദേശിയും തിരുവനന്തപുരം കോർപറേഷൻ എൻജിനീയറിങ് സെക്ഷനിലെ ഓഫിസ് അറ്റൻഡൻറുമായ ഷിബു രഞ്ജനെയാണ്(38) കോർപറേഷനിലെ പാളയം ഹെൽത്ത് സർക്കിൾ ഓഫിസിലെ ജീവനക്കാരനായ രാജാജി നഗറിൽ വാടകക്ക് താമസിക്കുന്ന രഞ്ജിത്ത് കുമാർ (46) കുത്തിയത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജാജി നഗർ മാർക്കറ്റിന് സമീപമാണ് സംഭവം. കുത്തേറ്റ ഷിബുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യലഹരിയിലായിരുന്ന രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യ: പ്രിയങ്ക. മകൻ: കണ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.