തിരുവനന്തപുരം: വഞ്ചിയൂരിൽ അലങ്കാര സ്ഥാപനത്തിൽ ഇസ്തിരിപ്പെട്ടിയിൽനിന്ന് തീപടർന്ന് വൻ നാശനഷ്ടം. വഞ്ചിയൂർ ചിറക്കുളം റോഡിലെ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആൻഡ് സിൽക്സിന്റെ ഉടമസ്ഥതയിലുള്ള അലങ്കാര സ്ഥാപനം പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്.
കെട്ടിടത്തിനുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉൾപ്പെടെ 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ കെടുത്തിയത്. അഗ്നിരക്ഷാസേനയുടെ നാല് ഫയർ ടെൻഡറുകളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
ഇസ്തിരിപ്പെട്ടി അമിതമായി ചൂടായി തീ പടർന്നതെന്നാണ് പ്രഥമിക നിഗമനം. തയ്യൽ മെഷീനുകൾ, ഓവർലാബ് മെഷീനുകൾ, ബട്ടൻ ഹോൾ മെഷീൻ, ബട്ടൻ തുന്നൽ മെഷീൻ, എസി, ഇൻവെർട്ടർ, ബാറ്ററി, ഇസ്തിരിപ്പെട്ടികൾ, തുണി റോൾ, തുണി മെറ്റീരിയലുകൾ, അനുബന്ധ സാധനങ്ങൾ തുടങ്ങിയവ കത്തിനശിച്ചു.
എസ്.ടി.ഒ നിധിൻ രാജിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ടി.ഒ ഗോപകുമാർ, അനിൽകുമാർ, ഷാഫി ഉൾപ്പെടുന്ന സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.