തിരുവനന്തപുരം: ക്രിക്കറ്റ് കളിക്കിടെ ക്യാച്ചെടുക്കാൻ ചാടിയപ്പോൾ 19കാരെൻറ മലദ്വാരത്തിനുള്ളിലൂടെ വയറിൽ കയറിയ മരക്കഷണം കിംസ് ഹെൽത്തിൽ നടത്തിയ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മൂന്ന് വിദഗ്ധ സർജന്‍മാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ക്യാച്ചെടുക്കുന്നതിനിടെ മരക്കഷണത്തിലേക്ക് വീണെങ്കിലും കാര്യമായ പരിക്ക് അനുഭവപ്പെട്ടില്ല. എന്നാൽ സി.ടി സ്കാനെടുത്തപ്പോഴാണ് മലാശയത്തിലൂടെ കയറിയ മരക്കഷണം വൻകുടൽ, േപ്രാസ്റ്റേറ്റ് എന്നിവക്കിടയിലൂടെ കടന്ന് മൂത്രസഞ്ചിക്കുള്ളിലായതായി കണ്ടെത്തിയത്.
മരക്കഷണം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കുന്നത് വെല്ലുവിളിയായിരുന്നതായി കിംസ് ഹെൽത്തിലെ ജനറൽ ആൻഡ് മിനിമൽ ആക്സസ് സർജറി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സനൂപ് കെ. സ്കറിയ പറഞ്ഞു. യൂറോളജിസ്റ്റ് ഡോ. സുദിൻ എസ്.ആർ, സർജിക്കൽ ഗ്യാസ്േട്രാ എൻേട്രാളജിസ്റ്റ് ഡോ. വർഗീസ് എൽദോ, മെഡിക്കൽ ഗ്യാസ്േട്രാ എൻേട്രാളജിസ്റ്റ് ഡോ. മധു ശശിധരൻ, അനസ്തെറ്റിസ്റ്റ് ഡോ. ഹാഷിർ എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.