തിരുവനന്തപുരം: സെക്രേട്ടറിയറ്റില്‍ ധനകാര്യവകുപ്പിലെ ഭരണപക്ഷ അനുകൂല സംഘടനാ നേതാവിനെതിരെ പരാതിയുമായി വനിതാ ഉദ്യോഗസ്ഥ. സംഭവത്തെക്കുറിച്ച് പൊലീസ് സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥയായ യുവതി അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ജോലി നിര്‍വഹിക്കുന്നതിനിടെ അടുത്തെത്തിയ ഇടതുസംഘടനാ നേതാവ് കൂടിയായ ഉദ്യോഗസ്ഥന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിയിലെ ഉള്ളടക്കം പിന്നീട് ഊമക്കത്തായി പ്രചരിച്ചു. അതോടെ വിഷയം സെക്രേട്ടറിയറ്റിൽ ചർച്ചയാകുകയും ചെയ്തു. തുടർന്ന് പൊലീസ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നറിയുന്നു. പരാതി ലഭിച്ചാലുടന്‍ കേസ് രജിസ്റ്റർ ചെയ്യണമെന്ന നിർദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.