തിരുവനന്തപുരം: വനിതാ പൊലീസ് ഓഫിസറെ അപകീർത്തിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം മീനച്ചിൽ കടപ്ലാമറ്റം ചേർപ്പുങ്കൽ വെളിന്താനത്ത് വീട്ടിൽ ചിക്കു മണിയാണ് (27) അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിയായ വനിതാ സബ് ഇൻസ്‌പെക്ടറെ അപകീർത്തിപ്പെടുത്തിയ യുവാവ് ഒളിവിലായിരുന്നു. നിരന്തരം വിവിധ ഫോൺ നമ്പറുകൾ മാറ്റിക്കൊണ്ടിരുന്ന പ്രതിയെ രണ്ട് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.