തിരുവനന്തപുരം: അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ്, അഞ്ച് വയസ്, പതിനഞ്ച് വയസ് കഴിഞ്ഞ കുട്ടികളുടെ ബയോമെട്രിക്ക് പുതുക്കല്‍, പത്തുവര്‍ഷം ആയ ആധാര്‍ കാര്‍ഡുകളുടെ ഡോക്യുമെന്റ് അപ്ഡേഷന്, മൊബൈല്‍ / ഇ-മെയില്‍ അപ്ഡേഷന് എന്നിവ ആധാര്‍ സേവനം ലഭ്യമായ അക്ഷയ കേന്ദ്രങ്ങളില്‍ ചെയ്യാൻ സൗകര്യം ഒരുക്കിയെന്ന് ജില്ല കലക്ടറും അക്ഷയ ചീഫ് കോഓഡിനേറ്ററുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു.
നവജാത ശിശുക്കൾക്കുവരെ ആധാറിന് എൻറോള്‍ ചെയ്യാം. അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കില്ല. അഞ്ചുമുതല്‍ ഏഴിനുള്ളിലും കൂടാതെ 15 മുതല്‍ 17 വയസിനുമിടയിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക്ക് വിവരങ്ങള്‍ സൗജന്യമായി പുതുക്കണം. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍ / ഇ-മെയില്‍ എന്നിവ നൽകണം. പത്തുവര്‍ഷത്തിന് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ പുതുക്കാത്തവർ തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ എത്തി ഡോക്യുമെന്റ് അപ്ഡേഷന് നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.