തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്നു. കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ജനത സർവിസുകൾ തിങ്കളാഴ്ച ആരംഭിക്കും. പ്രധാനമായും തലസ്ഥാനത്തെ ഓഫിസുകളിൽ എത്തുന്നവർക്ക് സഹായകമാവുന്ന വിധത്തിലാണ് സർവിസുകളുടെ ക്രമീകരണം.
കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന് രാവിലെ 7.15ന് സർവിസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് തുടക്കം. നഗരത്തിൽ എത്തിയാൽ സിറ്റി സർവിസുകളിൽ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഓഫിസിൽ എത്താനാവും.
ലോ ഫ്ലോർ എ.സി ബസുകളാണ് ജനത സർവിസായി ആരംഭിക്കുന്നത്. 20 രൂപ മുതലാണ് ടിക്കറ്റ്. സാധാരണ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ.സി ബസിൽ യാത്ര ചെയ്യാൻ ഫാസ്റ്റിെനക്കാൾ അൽപം കൂടിയ നിരക്കും സൂപ്പർ ഫാസ്റ്റിെനക്കാൾ കുറഞ്ഞ നിരക്കുമാണ്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോൺ എ.സി സൂപ്പർ ഫാസ്റ്റ് നിരക്ക് തന്നെ ഈടാക്കും.
എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തും. 9.30ന് തിരുവന്തപുരത്ത് എത്തുന്ന ബസ് 10ന് തിരിച്ചുപോകും. വീണ്ടും ഉച്ചക്ക് 2.20ന് പുറപ്പെട്ട് 4.30ന് തിരുവനന്തപുരത്ത് എത്തി അഞ്ചിന് തമ്പാനൂർ, വഴുതക്കാട്, സ്റ്റാച്യു, പട്ടം, കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15ന് സർവിസ് അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.