Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സിയിൽ...

കെ.എസ്​.ആർ.ടി.സിയിൽ ഇനി കുറഞ്ഞ നിരക്കിൽ എ.സി യാ​ത്ര

text_fields
bookmark_border
ksrtc janatha
cancel

തി​രു​വ​ന​ന്ത​പു​രം: കു​റ‍ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് എ.​സി ബ​സ് സൗ​ക​ര്യം ഒ​രു​ക്കു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി ആ​രം​ഭി​ക്കു​ന്ന ജ​ന​ത സ​ർ​വി​സു​ക​ൾ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. പ്ര​ധാ​ന​മാ​യും ത​ല​സ്ഥാ​ന​ത്തെ ഓ​ഫി​സു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ക​മാ​വു​ന്ന വി​ധ​ത്തി​ലാ​ണ് സ​ർ​വി​സു​ക​ളു​ടെ ക്ര​മീ​ക​ര​ണം.

കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ രാ​വി​ലെ 7.15ന് ​സ​ർ​വി​സ് ആ​രം​ഭി​ച്ച് 9.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് തു​ട​ക്കം. ന​​ഗ​ര​ത്തി​ൽ എ​ത്തി​യാ​ൽ സി​റ്റി സ​ർ​വി​സു​ക​ളി​ൽ ഇ​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഓ​ഫി​സി​ൽ എ​ത്താ​നാ​വും.

ലോ ​ഫ്ലോ​ർ എ.​സി ബ​സു​ക​ളാ​ണ് ജ​ന​ത സ​ർ​വി​സാ​യി ആ​രം​ഭി​ക്കു​ന്ന​ത്. 20 രൂ​പ മു​ത​ലാ​ണ് ടി​ക്ക​റ്റ്. സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ എ.​സി ബ​സി​ൽ യാ​ത്ര ചെ​യ്യാ​ൻ ഫാ​സ്റ്റി​െ​ന​ക്കാ​ൾ അ​ൽ​പം കൂ​ടി​യ നി​ര​ക്കും സൂ​പ്പ​ർ ഫാ​സ്റ്റി​െ​ന​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കു​മാ​ണ്. അ​ധി​ക കി​ലോ​മീ​റ്റ​റി​ന് 108 പൈ​സ എ​ന്ന നോ​ൺ എ.​സി സൂ​പ്പ​ർ ഫാ​സ്റ്റ് നി​ര​ക്ക് ത​ന്നെ ഈ​ടാ​ക്കും.

എ​ല്ലാ ഫാ​സ്റ്റ് സ്റ്റോ​പ്പി​ലും നി​ർ​ത്തും. 9.30ന് ​തി​രു​വ​ന്ത​പു​ര​ത്ത് എ​ത്തു​ന്ന ബ​സ്​ 10ന്​ ​തി​രി​ച്ചു​പോ​കും. വീ​ണ്ടും ഉ​ച്ച​ക്ക് 2.20ന് ​പു​റ​പ്പെ​ട്ട് 4.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി അ​ഞ്ചി​ന്​ ത​മ്പാ​നൂ​ർ, വ​ഴു​ത​ക്കാ​ട്, സ്റ്റാ​ച്യു, പ​ട്ടം, കേ​ശ​വ​ദാ​സ​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ഓ​ഫി​സു​ക​ളെ ബ​ന്ധി​പ്പി​ച്ച് തി​രി​കെ പോ​യി രാ​ത്രി 7.15ന് ​സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus serviceThiruvananthapuram NewsKSRTC Janatha
News Summary - AC travel at low fares on KSRTC
Next Story