പോത്തൻകോട്: അയിരൂപ്പാറ കൊടിക്കുന്നിൽ റോഡരികിൽ പൈപ്പിടൽ ജോലിയിൽ ഏർപ്പെട്ടിരുന്ന എക്സ്കവേറ്റർ നിയന്ത്രണംതെറ്റി സ്വകാര്യ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞു; ആർക്കും പരിക്കില്ല. ഉച്ചക്ക് മൂന്നിനായിരുന്നു അപകടം. അരുവിക്കരക്കോണം കുടുക്കപാറ റോഡിലെ സ്വകാര്യ സ്കൂളിനു സമീപം റോഡരികിൽ കുഴിയെടുത്ത് കൊണ്ടിരുന്ന ജെ.സി.ബി ഡ്രൈവറുടെ ആശ്രദ്ധ കാരണം നിയന്ത്രണംതെറ്റി ഓടുകയായിരുന്നു. ഈ സമയം സ്കൂൾ വിട്ടുകഴിഞ്ഞിരുന്നു.
സ്കൂളിന്‍റെ പിന്നിലെ 100 മീറ്ററോളം ചരിഞ്ഞ സ്ഥലത്ത് കൂടി ഓടി 35 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു. സ്കൂളിന്‍റെ സ്റ്റോറും കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞ എക്സ്കവേറ്റർ ഇപ്പോഴും ഉയർത്താൻ കഴിഞ്ഞിട്ടില്ല. എക്സ്കവേറ്ററിൽ ഉണ്ടായിരുന്ന ഓപറേറ്റർ അപകടം കൂടാതെ രക്ഷപ്പെട്ടു.
35 അടി താഴ്ചയിൽ കെട്ടിടത്തിന് മുകളിലേക്കു മറിഞ്ഞ എക്സ്കവേറ്റർ പകൽ സമയത്ത് ക്രെയിൻ ഉപയോഗിച്ച് മാത്രമേ കയറ്റാൻ കഴിയൂ. റോഡിൽ പൈപ്പിടുന്നതിനു കരാർ എടുത്തിരിക്കുന്ന കോൺട്രാക്ടറുടെ അധീനതയിൽ ഉള്ളതാണ് എക്സ്കവേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.