മെഡിക്കൽ കോളജ്: നവകേരള സദസ്സിനെ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് കാണുന്നതെന്ന് നടൻ ഇന്ദ്രൻസ്. നവകേരള സദസ്സിന് കഴക്കൂട്ടം മണ്ഡലത്തിൽ സ്വീകരണമൊരുക്കുന്നതിനായുള്ള മെഡിക്കൽ കോളജ് വാർഡുതല സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കാണുന്ന മാറ്റങ്ങളൊക്കെ നാം ആഗ്രഹിച്ചതാണ്. നാടക സമിതിക്കാർക്ക് അവരുടെ ഉപജീവനമാർഗമായ നാടകം കളിക്കുന്നതിനും പഠിക്കുന്നതിനുമായി പ്രത്യേകയിടം ഒരുക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
ഇതോടൊപ്പം അക്ഷരശ്രീ പദ്ധതിയിലൂടെ പത്താംതരം തുല്യതയിൽ പഠിതാവായി ചേരാനുള്ള അപേക്ഷ മെഡിക്കൽ കോളജ് ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീലേഖക്ക് കൈമാറി. യോഗത്തിൽ കൗൺസിലർ ഡി.ആർ. അനിൽ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ലിനറ്റ് ജെ. മോറിസ് നിർവഹിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീൻ, ആർ.എം.ഒ ഡോ. മോഹൻ റോയ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്. ബിന്ദു, ആർ.സി.സി സൂപ്രണ്ട് ഡോ. സജീദ്, ഡെന്റൽ കോളജ് പ്രതിനിധി ഡോ. സാം, മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ സോഫിയ, വിവിധ സാമൂഹിക സന്നദ്ധ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.