പെരുമാതുറയിലെ മുതലപ്പൊഴിയിൽ വീണ്ടും അപകടം സർക്കാർ പത്തു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം - അഷ്‌റഫ്‌ കല്ലറ

തിരുവനന്തപുരം: പെരുമാതുറയിലെ മുതലപ്പൊഴിയിൽ വീണ്ടും അപകടം ഉണ്ടാവുകയും ഒരു മത്സ്യ തൊഴിലാളി മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ അനുശോചനം രേഖപ്പെടുത്തി. അശാസ്ത്രീയമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങളുടെ ഇരകളാണ് പാവപ്പെട്ട മത്സ്യതൊഴിലാളികൾ എന്ന് അദ്ദേഹം ആരോപിച്ചു.

മുതലപ്പൊഴിയിലെ അപകടവും മരണങ്ങളും വാർത്ത പോലും ആകാത്ത തരത്തിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. കടൽതീരത്തെയും തീരദേശവാസികളെയും സംരക്ഷിക്കുവാൻ സർക്കാർ എടുത്ത എല്ലാ തീരുമാനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണ്. ഓരോ മരണങ്ങൾ സംഭവിക്കുമ്പോഴും മന്ത്രിമാരടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും പുതിയ പുതിയ വാഗ്ദാനങ്ങൾ നൽകി മടങ്ങുകയും ചെയ്യുന്ന ദുരനുഭവമാണ് പെരുമാതുറയിലുള്ളത്. മഴക്കാലം ആരംഭിക്കുന്നതോടുകൂടി ഇനിയും ഇത്തരം അപകടങ്ങൾ വർധിക്കാൻ ആണ് സാധ്യത.

മനുഷ്യജീവന് വില കൽപ്പിക്കാതെയുള്ള സമീപനങ്ങളെ തിരുത്താൻ സർക്കാർ ക്രിയാത്മകമായി ഇടപെടണം. സർക്കാർ പത്തു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു

Tags:    
News Summary - Another accident in Perumatura's Mudalapoj, government should pay Rs 10 lakh compensation - Ashraf Kallara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.