പ്രസ് ക്ലബ് ജേണലിസം കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ണ​ലി​സം ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ ജേ​ണ​ലി​സം കോ​ഴ്‌​സി​ലേ​ക്കും ക​ണ്ട​ൻ​സ്ഡ് ജേ​ണ​ലി​സം കോ​ഴ്‌​സി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ ജേ​ണ​ലി​സ​ത്തി​ന്​ ഒ​രു വ​ർ​ഷ​മാ​ണ്​ ​കാ​ലാ​വ​ധി.

സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. 50,000 രൂ​പ​യാ​ണ് കോ​ഴ്‌​സ് ഫീ​സ്. അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 28. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​യും ഇ​ന്റ​ർ​വ്യൂ​വി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.

പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പ​ഠി​ക്കാ​ൻ ന​ട​ത്തു​ന്ന ആ​റു​മാ​സ​ത്തെ ക​ണ്ട​ൻ​സ്ഡ് ജേ​ർ​ണ​ലി​സം ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ കോ​ഴ്‌​സി​ന്​ ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കോ​ഴ്‌​സ് ഫീ​സ് 40,000 രൂ​പ. ഈ​വ​നി​ങ്​ കോ​ഴ്‌​സാ​ണ്. ക്ലാ​സ് സ​മ​യം വൈ​കീ​ട്ട് 6.00 മു​ത​ൽ 7.30 വ​രെ.

അ​പേ​ക്ഷ​ഫോ​റം www.keralapressclub.com ലും ​നേ​രി​ട്ടും ല​ഭി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം 500 രൂ​പ അ​പേ​ക്ഷ ഫീ​സ് പ്ര​സ് ക്ല​ബി​ന്റെ അ​ക്കൗ​ണ്ടി​ൽ അ​ട​ച്ച​തി​ന്റെ കൗ​ണ്ട​ർ​ഫോ​യി​ൽ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട ഇ-​മെ​യി​ൽ: ijtrivandrum@gmail.com. അ​വ​സാ​ന തീ​യ​തി: മേ​യ് 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9746224780, 0471-2330380. ഇ-​മെ​യി​ൽ : ijtrivandrum@gmail.com.

Tags:    
News Summary - Apply for Press Club Journalism courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.