കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​യാ​ളെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ശം​ഖും​മു​ഖം രാ​ജീ​വ് ന​ഗ​ർ ടി.​സി 34/229ൽ ​താ​മ​സം അ​നൂ​പ് ആ​ന്റ​ണി (28) യെ​യാ​ണ് വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ വ​ലി​യ​തു​റ, പേ​രൂ​ർ​ക്ക​ട, ക​ര​മ​ന, വ​ഞ്ചി​യൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ്, നേ​മം, പേ​ട്ട, പൂ​ന്തു​റ ക​ഴ​ക്കൂ​ട്ടം, തു​മ്പ, റെ​യി​ൽ​വേ പൊ​ലീ​സ് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ 27 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

നി​ര​ന്ത​രം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന ഇ​യാ​ൾ ഏ​റ്റ​വും ഒ​ടു​വി​ൽ, ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന്​ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലും തു​മ്പ നെ​ഹ്റു ജ​ങ്​​ഷ​നു​സ​മീ​പം വെ​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​യെ ആ​ക്ര​മി​ച്ച് ര​ണ്ട് പ​വ​ന്റെ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലും പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് സി​റ്റി പൊ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല ക​ല​ക്ട​ർ ഇ​യാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags:    
News Summary - Arrested under Kappa Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.