റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച മാ​ലി​ന്യം ന​ഗ​ര​സ​ഭ ഹ​രി​ത ക​ർ​മ​സേ​ന വേ​ർ​തി​രി​ക്കു​ന്നു

വഴിയരികിൽ മാലിന്യം തള്ളി; കാൽ ലക്ഷം രൂപ പിഴയിട്ട് നഗരസഭ

ആ​റ്റി​ങ്ങ​ൽ: ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം വ​ഴി​യ​രി​കി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ കാ​ൽ​ല​ക്ഷം രൂ​പ പി​ഴ​യി​ട്ട് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ. ഏ​പ്രി​ൽ ആ​റി​നാ​ണ് കൊ​ല്ല​മ്പു​ഴ മൂ​ർ​ത്തി​ക്ഷേ​ത്ര​ത്തി​ന് പി​റ​കു​വ​ശ​ത്തെ റോ​ഡി​ൽ നി​ര​വ​ധി ചാ​ക്കു​ക​ളി​ലാ​ക്കി മാ​ലി​ന്യ​ക്കൂ​മ്പാ​രം ഉ​പേ​ക്ഷി​ച്ച​ത്.

ന​ഗ​ര​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ എ​ട്ടോ​ടെ എ​ത്തി​യ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ആ​ൻ​റി ലി​റ്റ​റി​ങ്​ സ്ക്വാ​ഡാ​ണ് ചാ​ക്കു​കെ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഹ​രി​ത​ക​ർ​മ​സേ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് അ​തേ സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മാ​ലി​ന്യം ത​രം​തി​രി​ച്ച​ശേ​ഷം സം​സ്ക​ര​ണ പ്ലാ​ൻ​റി​ലേ​ക്ക് മാ​റ്റി.

പ്ലാ​സ്റ്റി​ക്കും തെ​ർ​മോ​കോ​ളും പ​ഴ​കി​യ ക​ർ​ട്ട​ൻ സ​മ​ഗ്രി​ക​ളു​മാ​ണ് ചാ​ക്കു​കെ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​ശ​ദ​പ​രി​ശോ​ധ​ന​യി​ൽ വ​ർ​ക്ക​ല പു​ത്ത​ൻ​ച​ന്ത കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​വാ​നി​യ ഫ​ർ​ണി​ഷി​ങ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും സ്ഥാ​പ​ന​ത്തി​നെ​തി​രെ 25000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

സ്ഥാ​പ​നം വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നീ​ക്കി​യ മാ​ലി​ന്യം ക​ല്ല​മ്പ​ല​ത്തെ ആ​ക്രി​ക്ക​ട​ക്ക് കൈ​മാ​റി​യി​രു​ന്ന​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ൺ അ​റി​യി​ച്ചു.

ഇ​ത്ത​രം ആ​ളൊ​ഴി​ഞ്ഞ തു​റ​സ്സാ​യ​സ്ഥ​ല​ങ്ങ​ളി​ൽ ച​വ​റു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ്​ ക​ട​ന്നു​ക​ള​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ കൂ​ടു​ത​ൽ സു​ര​ക്ഷാ കാ​മ​റ​ക​ളും ന​ഗ​ര​സ​ഭ സ്ഥാ​പി​ക്കും. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ റാം​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ ര​വി​കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​വ്യ, ജീ​വ​ന​ക്കാ​രാ​യ അ​ജി, അ​ജീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് സ്ക്വാ​ഡി​ന് നേ​തൃ​ത്വം വ​ഹി​ച്ച​ത്.

Tags:    
News Summary - littering by the roadside-Municipality fined a quarter of a lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.