സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ല​യം 2022ന്റെ ​സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മം​ഗ​ലാ​പു​രം ഇ​ട​വി​ളാ​കാം ജി.​യു.​പി.​എ​സി​ൽ നി​ർ​വ​ഹി​ച്ച ശേ​ഷം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ക്യാ​മ്പി​ൽ

എ​ത്തി​യ കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്നു

വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും -മന്ത്രി ശിവൻകുട്ടി

ആ​റ്റി​ങ്ങ​ൽ: ജൂ​ൺ ഒ​ന്നി​ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ എ​ല്ലാ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ല​യം 2022ന്റെ ​സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മം​ഗ​ലാ​പു​രം ഇ​ട​വി​ളാ​കാം ജി.​യു.​പി.​എ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തെ​റ​പ്പി സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കും.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട കു​ട്ടി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി കു​ട്ടി​ക​ളു​ടെ മി​ക​വു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ഉ​ൾ​ച്ചേ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മെ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ ബി.​ആ​ർ.​സി​യി​ൽ നി​ന്നു​ള്ള 25 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും അ​ഞ്ച് സാ​ധാ​ര​ണ കു​ട്ടി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് ക്യാ​മ്പ് ന​ട​ത്തു​ക.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന കി​ട​പ്പി​ലാ​യ കു​ട്ടി​ക​ൾ. സ്കൂ​ളും ബാ​ഹ്യ​ലോ​ക​വു​മാ​യി ഇ​ട​പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം കു​റ​വാ​യ ഈ ​വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ അ​മ്മ​മാ​ർ​ക്കു​മാ​യാ​ണ് ഈ ​സ​ഹ​വാ​സ​ക്യാ​മ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന വ​ലി​യ മു​ന്നേ​റ്റ​ത്തി‍െൻറ ഭാ​ഗ​മാ​ണ് ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി. ​ശ​ശി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം. ​ജ​ലീ​ൽ, മം​ഗ​ലാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സു​മ ഇ​ട​വി​ളാ​കം, വാ​ർ​ഡ് മെം​ബ​ർ ക​വി​ത, സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഓ​ഫി​സ​ർ എ​സ്.​വൈ. ഷൂ​ജ, വി​ദ്യാ​ഭ്യാ​സ ജി​ല്ല ഉ​പ ഡ​യ​റ​ക്ട​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫി​സ​ർ ടി.​എ​ൽ. ര​ശ്മി, എ.​ഇ.​ഒ എ. ​ഷീ​ജ, ക​ണി​യാ​പു​രം ബി.​പി.​സി ഉ​ണ്ണി​കൃ​ഷ്ണ​ൻ പാ​റ​യ്ക്ക​ൽ, എ​ച്ച്.​എം എം.​എ​ൽ. രേ​ണു​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​എ​സ്.​കെ സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ.​ആ​ർ. സു​പ്രി​യ സ്വാ​ഗ​ത​വും എ​സ്.​എ​സ്.​കെ ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Schools will be differently abled friendly - Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.