ആറ്റിങ്ങൽ: അഴൂർ പഞ്ചായത്തിലെ കോളിച്ചിറ പുന്നവിള കോളനിയിലെ ജലജയുടെ വീടിന് കഴിഞ്ഞ ദിവസം രാത്രി തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ഞായറാഴ്ച പുലർച്ച പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
ജലജയും ചെറുമകൾ ശാരിയുമാണ് വീട്ടിൽ താമസിക്കുന്നത്. ചെറുമകൾക്ക് അസുഖമായതിനാൽ ചികിത്സയുടെ ഭാഗമായി കുടുംബവീട്ടിലായിരുന്നു അവരുടെ താമസം. അതിനാൽ ആളപായം ഒഴിവായി. എന്നാൽ, വീട് പൂർണമായും കത്തിനശിച്ചു. ഷീറ്റും ടാർപ്പായും കൊണ്ടാണ് വീട് നിർമിച്ചിരുന്നത്.
വീടിനകത്തുണ്ടായിരുന്ന കട്ടിൽ, മേശ, കസേര തുടങ്ങിയ എല്ലാ ഗൃഹോപകരണങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളും കത്തിനശിച്ചു. തകരഷീറ്റുകൾ മാത്രം ബാക്കി. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ജലജക്ക് ഇത് വലിയ സാമ്പത്തികനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. തീപിടിച്ചയുടൻ തന്നെ നാട്ടുകാരുടെ അറിയിപ്പിനെതുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീകെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.