ആറ്റിങ്ങല്‍: ട്രാൻസ്ഫോർമറുകൾ കാടുമൂടുന്നു, അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം. വൈദ്യുതി ബോർഡിന് കീഴിലുള്ള ഗ്രാമീണമേഖലകളിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറുകൾ ഭൂരിഭാഗവും കാടുമൂടിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ മഴക്കാലമായതോടെ കാടും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും ട്രാൻസ്ഫോറുകർക്കുചുറ്റും വളരുകയാണ്. മഴക്കാലത്ത് ട്രാൻസ്ഫോമറിൽനിന്നുള്ള തീപിടുത്തത്തിന് ഇത് കാരണമാകുന്നു.
മഴക്കാലത്തിനുമുമ്പ് വൈദ്യുതി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകളും മറ്റും മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ട്രാൻസ്ഫോർമറുടെ പരിസരവും ശുചീകരിച്ചിരുന്നു. ഈ സമയത്ത് വെട്ടിമാറ്റിയ കുറ്റിച്ചെടികളെല്ലാം തുടർച്ചയായ മഴയിൽ പൂർവാധികം ശക്തിയോടെ വളർന്നു പന്തലിക്കുകയാണ്. ഭൂരിഭാഗം സ്ഥലത്തും റോഡരികിലാണ് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ സമീപത്തെ വസ്തു ഉടമകൾ കാട് വെട്ടി ശുചീകരണപ്രവർത്തനം നടത്താറുണ്ട്.
എന്നാൽ ട്രാൻസ്ഫോർമറും പരിസരവും ശുചീകരിക്കുന്നത് കെ.എസ്.ഇ.ബിയാണ്. ഇത് നിശ്ചിത ഇടവേളകളിൽ നടക്കാത്തതിനാലാണ് പലഭാഗത്തും ട്രാൻസ്ഫോമറുകൾ കാട് മൂടുന്നത്. മഴക്കാലത്തെ തീപിടിത്തത്തിനും ഒരുപ്രദേശം ഒന്നാകെ വൈദ്യുതി വിതരണം നിലക്കുന്നതിനും അപകടസാധ്യതക്കും ഇത് കാരണമാകുന്നു. ട്രാന്‍സ്ഫോര്‍മറിന്റെ പരിസരത്തെയും റോഡിന്റെ വശങ്ങളിലെയും കാട് നീക്കണമെന്നാണ് പ്രാദേശിക ഭരണകൂടങ്ങളോടും ഇലക്ട്രിസിറ്റി ബോർഡിനോടുമുള്ള ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.