തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒാട്ടോറിക്ഷാ ഡ്രൈവറെ കുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. വിഴിഞ്ഞം കോട്ടപ്പുറം മേക്കോട് ഹൗസിൽ സിബിയെയാണ് (39) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 18നാണ് സംഭവം. വിഴിഞ്ഞം ഒസാവിള കോളനിയിൽ താമസിക്കുന്ന ജെറോൺ ഓട്ടോ ഓടിച്ചുവരവെ സിബിയും കൂട്ടാളി സുരേഷും ചേർന്ന് വിഴിഞ്ഞം ഫിഷ് ലാൻഡിന് സമീത്തുെവച്ച് തടഞ്ഞ് മർദിക്കുകയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയുമായിരുന്നു.
സിബി വാങ്ങി പണയം െവച്ചിരുന്ന ജെറോണിെൻറ സ്കൂട്ടർ തിരികെ എടുപ്പിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കേസിലെ രണ്ടാം പ്രതി സുരേഷിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.
വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.