ബാലരാമപുരം: കുടുംബം സഞ്ചരിച്ച കാർ 25 അടി താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലരാമപുരം പുന്നക്കാടിന് സമീപത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. റസൽപുരത്ത് നിന്ന് കമുകിൻകോട്ടേക്ക് വരുകയായിരുന്നു കുടുംബം.
കമുകിൻകോട് കാർത്തികഭവനിൽ ജയേഷ് ഓടിച്ചിരുന്ന മാരുതി ആൾട്ടോ കാർ പുന്നയ്ക്കാട് പൂക്കൈതക്ക് സമീപം െവച്ച് മോട്ടോർ സൈക്കിളിന് സൈഡ് കൊടുക്കവെ റോഡിന്റെ വശം ഇടിഞ്ഞ് കനാലിലേക്ക് മറിയുകയായിരുന്നു. വശങ്ങളിലെ മരങ്ങളിൽ തട്ടി താഴോട്ട് വീണതിനാലാണ് യാത്രക്കാർ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. കാറിൽ ജയേഷിനെ കൂടാതെ ഭാര്യ, അഞ്ചുവയസ്സുള്ള മകൾ എന്നിവരും ഉണ്ടായിരുന്നു. കാറിന്റെ പിൻവശത്തെ ഗ്ലാസ് പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.
കനാലിൽ വെള്ളം കുറവായതും രക്ഷയായി. സ്ഥലത്തെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്. കനാലിന് കൈവരിയില്ലാത്തതും മഴയിൽ റോഡിന്റെ വശങ്ങൾക്കുണ്ടായ ബലക്കുറവുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.