ബാലരാമപുരം: മാസങ്ങളായി കൊടിനടയിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാൻ നടപടിയില്ല; യാത്രക്കാരും നാട്ടുകാരും ബുദ്ധിമുട്ടിൽ. രണ്ട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായതാണ് ഈ ദുരവസ്ഥ നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. ബാലരാമപുരം, പള്ളിച്ചൽ പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന പ്രദേശമാണിവിടം. രണ്ട് പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശമായ കൊടിനടയിൽ മാലിന്യം കുന്നുകൂടുമ്പോൾ പലപ്പോഴും അവഗണനയാണ്. റോഡിന്റെ ഇരുവശങ്ങളും രണ്ട് പഞ്ചായത്തുകളുടെ അതിർത്തിയാണ്. ബാലരാമപുരം പഞ്ചായത്ത് പ്രദേശത്തെ മാലിന്യം നിക്കം ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പള്ളിച്ചൽ പഞ്ചായത്ത് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാതെ മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്.
കൊടിനടയിൽ തെരുവ്നായ് ശല്യം രൂക്ഷമായത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. പകർച്ചവ്യാധി ഭീതിയിലാണ് നാട്ടുകാർ. പ്രദേശത്തെ നിരവധി ആശുപത്രികളും വീടുകളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടെ മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നത് പള്ളിച്ചൽ പഞ്ചാത്തിന്റെ അനാസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. അടിയന്തരമായി കൊടിനടയിലെ പ്രധാന റോഡിലെ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശകതമാകുന്നു. മൂന്ന് ആശുപത്രികളിലേക്ക് പോകേണ്ട പ്രഥാന റോഡണിത്. നൂറുകണക്കിന് വീടുകളും സ്ഥിതി ചെയ്യുന്നു. മാലിന്യം നീക്കം ചെയ്യാൻ നിരവധി തവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പള്ളിച്ചൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകാതെ പോകുന്നതായി നാട്ടുകാരിൽ ആക്ഷേപമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.