ബാലരാമപുരം: നേമം, നെയ്യാറ്റിൻകര െറയിൽവേ സ്റ്റേഷനുകളിൽ വലിയ വികസനം നടക്കുമ്പോഴും ബാലരാമപുരം റെയിൽവേ സ്റ്റേഷൻ തികച്ചും അവഗണനയിലാണ്. പ്രധാന ട്രെയിനുകളിൽ ചിലത് നിർത്തലാക്കിയാണ് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നത്.
െതരഞ്ഞെടുപ്പ് കാലത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുന്ന സ്ഥാനാർഥികൾ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ ഒന്ന് വന്ന് നോക്കണമെന്നാണ് യാത്രക്കാരും പറയുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന വികസനമല്ലാതെ പുതിയതൊന്നുമിവിടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ടിക്കറ്റെടുക്കുന്നതിനുപോലും അറുപതിലേറെ പടികൾ കയറിയിറങ്ങേണ്ടതിനാൽ പ്ലാറ്റ്ഫോമിനോട് ചേർന്ന് ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കം. പലപ്പോഴും ട്രെയിനെത്തുന്നതിന് തൊട്ടുമുമ്പ് എത്തുന്ന യാത്രക്കാർ ടിക്കറ്റ് കൗണ്ടറിലെത്താൻ പടികൾ കയറിയിറങ്ങി വരുമ്പോഴേക്കും ട്രെയിൻ പോയിരിക്കും.
അടിസ്ഥാനസൗകര്യങ്ങളിൽപോലും ഏറെ ബുദ്ധിമുട്ടുകയാണിവിടം. ടോയ്ലറ്റ് കാടുകയറി കണാൻ കഴിയാത്ത തരത്തിലാണ്. ബാത്ത് റൂം ശുചീകരണം നടത്തിയിട്ട് വർഷങ്ങൾ പിന്നിടുന്നു.
വ്യവസായപട്ടണമായ ബാലരാമപുരത്തെ െറയിൽവേ സ്റ്റേഷനെ അവഗണിക്കുകയാണ്. വിവിധ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കന്യാകുമാരി-തിരുവനന്തപുരം ലൈൻ സ്ഥാപിതമായപ്പോഴുള്ള അതേ അവസ്ഥയാണ് ഇപ്പോഴും.
കുടിവെള്ളത്തിന് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിലും മറ്റും ശുചീകരണം നടക്കുന്നില്ല. ടിക്കറ്റുകൾ കമ്പ്യൂട്ടറൈസ്ഡല്ല. ഇവ വിവിധസ്ഥലങ്ങളിൽനിന്ന് വാങ്ങി ബാലരാമപുരത്തെത്തിച്ചാണ് വിൽപന. ടിക്കറ്റ് കൗണ്ടറുകൾ പലപ്പോഴും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. വിഴിഞ്ഞം പദ്ധതി വരുന്നതോടെ ഏറ്റവും കൂടുതൽ വികസനം പ്രതീക്ഷിക്കുന്ന സ്റ്റേഷനാണ് അവഗണനക്ക് നടുവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.