ബാലരാമപുരം: കുട്ടികളുടെ കളിസ്ഥലം മണ്ണും കാടും നിറഞ്ഞ് കിടക്കുന്നു... അടുത്തിടെ മുറിച്ച മരത്തിെന്റ അവശിഷ്ടങ്ങൾ ഇപ്പോഴും സ്കൂൾ വളപ്പിൽ... ശൗലാചയം വൃത്തിയാക്കാൻ ആളില്ല... അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉഴറുന്ന ബാലരാമപുരം ഹയർ സെക്കൻഡറി സ്കൂളിന്റെ അവസ്ഥയാണിത്.
സ്കൂളിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് രണ്ടുവർഷം മുമ്പ് പി.ടി.എ ഭാരവാഹികൾ അധികൃതർക്ക് കത്ത് നൽകിയെങ്കിലും ഇതുവരെയും പരിഹാരമില്ല. സ്കൂളുകളിൽ മൈതാനമൊരുക്കണമെന്ന കോടതിയുടെ കർശന നിർദേശം ഈ സ്കൂളിൽ പാലിക്കുന്നില്ല.
സ്കൂൾ ഹൈടെക് പദവിയിലേക്ക് ഉയർത്തിയതോടുകൂടി ബഹുനിലമന്ദിരങ്ങൾ വന്നപ്പോൾ നേരത്തേയുണ്ടായിരുന്ന മൈതാനം നഷ്ടമാവുകയായിരുന്നു.
വിവിധ ഫണ്ടുകൾ ഉപയോഗിച്ച് സ്കൂൾ വളപ്പിൽ ശൗചാലയം നിർമ്മിച്ചിട്ടുണ്ടെങ്കിലും പരിപാലിക്കുന്നില്ലെന്നാണ് രക്ഷാകർത്താക്കളുടെ പരാതി. പുതിയ അധ്യയനവർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.