തി​രു​വ​ന​ന്ത​പു​രം എ​ൽ.​എം.​എ​സ്​ പ​ള്ളി​യെ എം.​എം സി.​എ​സ്.​ഐ ക​ത്തീ​ഡ്ര​ൽ എ​ന്ന്​ പു​ന​ർ​നാ​മ​ക​ര​ണം​ ചെ​യ്ത്​ ബോ​ർ​ഡ്​ സ്ഥാ​പി​ക്കു​ന്നു

പാളയം എൽ.എം.എസ് കത്തീഡ്രലായി പ്രഖ്യാപിച്ച് ബിഷപ്; പ്രതിഷേധം

തിരുവനന്തപുരം: പാളയത്തെ ചരിത്രപ്രാധാന്യമുള്ള എൽ.എം.എസ് പള്ളി (എം.എം ചർച്ച്) കത്തീഡ്രലായി പ്രഖ്യാപിച്ചു. ഒരുവിഭാഗം വിശ്വാസികളുടെ എതിർപ്പ് തള്ളിയാണ് സി.എസ്.ഐ മോഡറേറ്റർ ബിഷപ് ഡോ. എ. ധർമരാജ് റസാലം പ്രഖ്യാപനം നടത്തിയത്. അതേസമയം സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകക്ക് കീഴിലെ എം.എം ചർച്ച് കത്തീഡ്രലായി ഉയർത്തിയതിനെതിരെ ഒരുവിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ പരസ്യ പ്രതിഷേധം നടത്തി.

പ്രഖ്യാപനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇരുചേരികളായി തിരിഞ്ഞതോടെ മണിക്കൂറുകളോളം പള്ളിക്ക് മുന്നിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ബിഷപ് ഡോ. എ. ധർമരാജ് റസാലത്തിന്‍റെയും സി.എസ്.ഐ കേരള ബിഷപ്സ് കൗൺസിൽ സെക്രട്ടറി ബിഷപ് ഉമ്മൻ ജോർജിന്‍റെയും നേതൃത്വത്തിലെത്തിയ സഭാധികാരികൾ പള്ളിയിൽ പ്രവേശിച്ചത്. ഇവർ പള്ളിയുടെ പിൻവശത്തെ ഗേറ്റ് തകർത്താണ് ഉള്ളിൽ കടന്നത്. ഇതറിഞ്ഞ് എത്തിയ ഒരുവിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ സംഘടിച്ചു. കത്തീഡ്രലായി ഉയർത്തുന്നതിനെ അനുകൂലിക്കുന്നവർ പള്ളിക്കകത്തും എതിർചേരി പുറത്തുമായി നിലയുറപ്പിച്ചതോടെ സംഘർഷാന്തരീക്ഷമായി. മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയവരിൽ ചിലർ റോഡിൽ കിടന്നും പ്രതിഷേധിച്ചു.

പുറത്ത് പ്രതിഷേധം കനക്കുന്നതിനിടെ ബിഷപ് ധർമരാജ് റസാലത്തിന്‍റെ അധ്യക്ഷതയിൽ സുവിശേഷകരുടെ സ്ഥാനക്കയറ്റ ചടങ്ങും കത്തീഡ്രൽ പ്രഖ്യാപനവും നടന്നു. തുടർന്ന് 'എം.എം സി.എസ്.ഐ കത്തീഡ്രൽ' എന്ന് പുനര്‍നാമകരണം ചെയ്തു. എക്സ്കവേറ്റർ ഉപയോഗിച്ച് പള്ളിക്ക് മുന്നിൽ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു. പ്രഖ്യാപനശേഷം പുറത്തെത്തിയ ബിഷപ്പിനെതിരെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ കൂക്കിവിളിച്ചു. ഉച്ചയോടെ തഹസിൽദാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്. പള്ളി കത്തീഡ്രല്‍ ആക്കുന്നത് പാരമ്പര്യത്തിനെതിരാണെന്നും എല്ലാ വിഭാഗങ്ങളോടും അഭിപ്രായം ചോദിക്കാതെയാണ് നീക്കമുണ്ടായതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

അതേസമയം സിനഡ് എക്സിക്യൂട്ടിവ് കമ്മിറ്റി നിർദേശപ്രകാരം പള്ളി കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചുതലയേറ്റെടുത്തതായി മഹായിടവക അധികൃതർ അറിയിച്ചു. അഞ്ച് വർഷം പൂർത്തിയായതിനെ തുടർന്ന് എം.എം ചർച്ചിന്‍റെ ചുമതല വഹിച്ചിരുന്ന റവ. ഡി. ജേക്കബ്, റവ. വിജയദാസ് എന്നിവരെ മാറ്റി. പകരം റവ. വേദരാജ്, റവ. വിൻസെന്‍റ് റസിലയ്യൻ, റവ. സന്തോഷ് കുമാർ, റവ. രോഹൻ, റവ. സജി എൻ. സ്റ്റുവർട്ട് എന്നിവരെ കത്തീഡ്രലിന്‍റെ പൗരോഹിത്യ ശുശ്രൂഷകൾക്ക് ചുമതലപ്പെടുത്തിയതായി ധർമരാജ് റസാലം അറിയിച്ചു. സുവിശേഷകരുടെ സ്ഥാനക്കയറ്റ ചടങ്ങിന് കൊല്ലം - കൊട്ടാരക്കര ബിഷപ് റവ. ഡോ. ഉമ്മൻ ജോർജ്, ഈസ്റ്റ് കേരള ഡയോസിഷൻ ബിഷപ് റവ. വി.എസ്. ഫ്രാൻസിസ്, മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ, ട്രഷറർ നിബു ജേക്കബ് വർക്കി തുടങ്ങിവർ നേതൃത്വം നൽകി. പ്രതിഷേധ സാഹചര്യത്തെ തുടര്‍ന്ന് പള്ളിക്ക് പുറത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

അ​ധി​കാ​രം ഇ​നി ബി​ഷ​പ്പി​ന്

തി​രു​വ​ന​ന്ത​പു​രം: 2500ലേ​റെ കു​ടും​ബ​ങ്ങ​ളു​ള്ള എം.​എം പ​ള്ളി സി.​എ​സ്.​ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക​ക്ക്​ കീ​ഴി​ലാ​ണ്. നേ​ര​ത്തേ സ്വ​ത​ന്ത്ര പ​ള്ളി ക​മ്മി​റ്റി​ക്കാ​യി​രു​ന്നു ഭ​ര​ണ ചു​മ​ത​ല.

ജ​നു​വ​രി 17ന് ​പ​ള്ളി​യെ ക​ത്തീ​ഡ്ര​ലാ​ക്കാ​ൻ ബി​ഷ​പ് റ​സാ​ലം തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ​ള്ളി ക​മ്മി​റ്റി​യു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് ന​ട​പ​ടി നീ​ണ്ടു. 2009ൽ ​പ​ള്ളി ക​ത്തീ​ഡ്ര​ലാ​ക്കാ​ൻ അ​ന്ന​ത്തെ ബി​ഷ​പ് ജെ.​ഡ​ബ്ല്യു. ഗ്ലാ​ഡ്സ്റ്റ​ൺ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ന​ട​പ്പാ​യി​ല്ല.

ബി​ഷ​പ്സ് ഹൗ​സി​നോ​ട് ചേ​ർ​ന്ന പ​ള്ളി ക​ത്തീ​ഡ്ര​ലാ​യി മാ​റി​യ​തോ​ടെ സാ​മ്പ​ത്തി​ക അ​ധി​കാ​ര​മു​ൾ​പ്പെ​ടെ ബി​ഷ​പ് നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും. പ​തി​നാ​റ​ര ഏ​ക്ക​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ള്ളി പു​രാ​വ​സ്തു വ​കു​പ്പ് പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ന​ട​ന്ന​ത് നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ -ബി​ഷ​പ്

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​യി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന​ത് നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നെ​ന്ന് ബി​ഷ​പ് ധ​ർ​മ​രാ​ജ് റ​സാ​ലം. 25 വ​ർ​ഷ​ത്തോ​ള​മാ​യി പ​ത്തോ പ​തി​ന​ഞ്ചോ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് ആ​വ​ർ​ത്തി​ച്ച് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. എം.​എം ച​ർ​ച്ചി​ൽ ഇ​ത​ര സി.​എ​സ്.​ഐ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ നി​ര​വ​ധി വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

ഒ​രു മ​ണി​ക്കൂ​ർ നീ​ളു​ന്ന വി​വാ​ഹ​ത്തി​ന് 35,000 രൂ​പ​വ​രെ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഷോ​പ്പി​ങ് കോം​പ്ല​ക്സ് വാ​ട​ക, സെ​മി​ത്തേ​രി ഫ​ണ്ട് തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്ന്​ മ​ഹാ​യി​ട​വ​ക ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കേ​ണ്ട ആ​നു​പാ​തി​ക തു​ക ന​ൽ​കാ​തെ പു​തി​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ച്ച് നി​യ​മ​ലം​ഘ​നം ന​ട​ത്തി. മ​ഹാ​യി​ട​വ​ക ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഓ​ഡി​റ്റി​ന് ക​ണ​ക്കു​ക​ൾ ന​ൽ​കി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് മു​ൻ ഹൈ​കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വാ​യെ​ന്നും ബി​ഷ​പ് അ​റി​യി​ച്ചു.

Tags:    
News Summary - Bishop declares palayam LMS Cathedral; Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.