ശംഖുംമുഖം: ആയുധങ്ങൾ വഹിച്ചുകൊണ്ടുള്ള ബോട്ട് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ എത്തിയെന്ന കേന്ദ്ര ഇൻറലിജന്‍സ് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ജില്ലയുടെ തീരപ്രദേശങ്ങളിലും കടലിലും കോസ്റ്റ്ഗാര്ഡിെൻറയും കോസ്റ്റല്‍ പൊലീസിെൻറയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. മത്സ്യബന്ധനത്തിന് പോകുന്നവർ പൊലീസ് രജിസ്റ്ററില്‍ പേരും വിലാസവും എഴുതിയശേഷമേ കടലിൽ പോകാവൂവെന്നും മടങ്ങിയെത്തി വിവരം പൊലീസിൽ അറിയിക്കണമെന്നും കോസ്റ്റല്‍ പൊലീസ് നിര്‍ദേശം നല്കി.
പരിശോധനയിൽ ആഴക്കടലില്‍ പോകുന്ന മത്സ്യബന്ധനത്തൊഴിലാളികളുടെ സഹകരണംകൂടി പൊലീസ് തേടിയിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ കടലില്‍ വള്ളമോ ബോേട്ടാ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കടലോര ജാഗ്രതാ സമിതികൾക്ക് നിര്‍ദേശം നല്കി.
വിഴിഞ്ഞത്തുനിന്ന് സീ 410 കപ്പലിന് പുറമെ കൊച്ചിയില്‍നിന്നും തൂത്തുക്കുടിയില്‍നിന്നും കോസ്റ്റ്ഗാര്ഡിെൻറ കൂടുതല്‍ കപ്പലുകള്‍ നിരീക്ഷണം നടത്തും. റഡാറുകളുടെയും ഡോണിയര്‍ വിമാനങ്ങളുടെയും സഹായത്തോടെ നിരീക്ഷണം നടത്താനും സൗകര്യം ഏർപ്പെടുത്തി.
വിഴിഞ്ഞം മുതല്‍ തുമ്പവരെ കടലില്‍ സിറ്റി പൊലീസ് പട്രോളിങ് നടത്തും. രാജ്യാന്തര നാവികപാത വിഴിഞ്ഞവുമായി അടുത്തായതിനാലാണ് ജില്ലയുടെ കടലില്‍ പരിശോധന കര്‍ശനമാക്കിയത്. ഡി.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വിഴിഞ്ഞത്തെത്തി പരിശോധന സംവിധാനങ്ങള്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.