തിരുവനന്തപുരം: കരിമഠം കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിറ്റുവന്ന രണ്ടുപേരെ പൊലീസ് പിടികൂടി. സഹോദരങ്ങളും കരിമഠം കോളനിയിൽ താമസക്കാരുമായ ഹാജ (38), റാഫി (37) എന്നിവരെയാണ് സിറ്റി നാർകോട്ടിക് സെൽ ടീമിെൻറ സഹായത്തോടെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നാർകോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിലിന് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ദിവസങ്ങളായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
ഫോർട്ട് പൊലീസും നാർകോട്ടിക് സെൽ ടീമും സംയുക്തമായി പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഫോർട്ട് എസ്.ഐമാരായ ചന്ദ്രൻ, സജു എബ്രഹാം, പ്രേമചന്ദ്രൻ, നാർകോട്ടിക് സെൽ അംഗങ്ങളായ സജികുമാർ, വിനോദ്, രഞ്ജിത്, അരുൺ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.