ബി.എസ്‌.എൻ.എൽ സഹ. സംഘം: 223 കോടി തട്ടിയതായി പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്‌.​എ​ൻ.​എ​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ക്ഷേ​പി​ച്ച 223 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ്ര​തി​ക​ളു​ടെ മൊ​ഴി. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​വ്‌ രാ​ജീ​വ്‌, സ​ഹാ​യി ഹ​രി​കു​മാ​ർ എ​ന്നി​വ​രാ​ണ്‌ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ച്ച​ത്‌. ത​ട്ടി​യെ​ടു​ത്ത പ​ണം ഭൂ​മി ഇ​ട​പാ​ടി​ലും ബി​സി​ന​സ്‌ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങാ​നു​മാ​യി നി​ക്ഷേ​പി​ച്ചെ​ന്നാ​ണ്‌ രാ​ജീ​വ്‌ ന​ൽ​കി​യ മൊ​ഴി.

കേ​സി​ലെ ഒ​ന്നാം പ്ര​തി ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ​യും ബി​നാ​മി ഇ​ട​പാ​ടു​കാ​ര​നാ​യ ഹ​രി​കു​മാ​റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ്‌ രാ​ജീ​വ്‌ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി ബി​സി​ന​സ്‌ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്‌. ഇ​രു​വ​രു​മാ​യി പൊ​ലീ​സ്‌ ത​മി​ഴ്‌​നാ​ട്ടി​ൽ തെ​ളി​വെ​ടു​പ്പ്‌ ന​ട​ത്തി.

Tags:    
News Summary - BSNL cooperative society -Accused cheated 223 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.