ബി.എസ്.എൻ.എൽ സഹ. സംഘം: 223 കോടി തട്ടിയതായി പ്രതികൾ
text_fieldsതിരുവനന്തപുരം: ബി.എസ്.എൻ.എൽ സഹകരണ സംഘത്തിൽ നിക്ഷേപിച്ച 223 കോടി രൂപ തട്ടിയെടുത്തതായി പ്രതികളുടെ മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബി.ജെ.പി പ്രാദേശിക നേതാവ് രാജീവ്, സഹായി ഹരികുമാർ എന്നിവരാണ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചത്. തട്ടിയെടുത്ത പണം ഭൂമി ഇടപാടിലും ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങാനുമായി നിക്ഷേപിച്ചെന്നാണ് രാജീവ് നൽകിയ മൊഴി.
കേസിലെ ഒന്നാം പ്രതി ഗോപിനാഥൻ നായരുടെയും ബിനാമി ഇടപാടുകാരനായ ഹരികുമാറിന്റെയും സഹായത്തോടെയാണ് രാജീവ് കേരളത്തിലും തമിഴ്നാട്ടിലുമായി ബിസിനസ് നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്. ഇരുവരുമായി പൊലീസ് തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.