വട്ടിയൂര്‍ക്കാവ്: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഐ.എസ് ബന്ധം ആരോപിച്ച് മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിലിറങ്ങിയയാളെ പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറുമായി കഴിഞ്ഞദിവസം വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് മയിലാടുംതുറ സ്വദേശി സാദിഖ് ബാഷയെ ആണ് (40) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വട്ടിയൂര്‍ക്കാവിലുള്ള ഭാര്യാവീട്ടില്‍ ഞായറാഴ്ച ഉച്ചയോടെയെത്തി ബഹളംവെക്കവേ ഭാര്യാവീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം തിരക്കാനെത്തിയ പൊലീസിന്റെ ശ്രദ്ധയില്‍ ഇയാളെത്തിയ വ്യാജ സ്റ്റിക്കര്‍ പതിച്ച കാര്പെട്ടു. സാദിഖ് ബാഷയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള പൂര്‍ണ വിവരം പൊലീസിന് ലഭിച്ചത്. കുറെ നാളായി ഇയാള്‍ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇടക്കിടക്ക് ഇയാള്‍ വട്ടിയൂര്‍ക്കാവില്‍ വന്നു പോകാറുള്ളതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. എന്നാല്‍, ഇയാള്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.