കശുവണ്ടി കോർപറേഷൻ അഴിമതി: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന്​ കോടതി

തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്‌​ത​തി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്ന കേ​സി​ൽ പ്ര​തി​ക​ളോ​ട്​ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം. ജ​നു​വ​രി 27ന്​ ​പ്ര​തി​ക​ൾ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. പ്ര​തി​ക​ളാ​യ ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ മു​ൻ എം.​ഡി കെ.​എ. ര​തീ​ഷ്, മു​ൻ ചെ​യ​ർ​മാ​നും ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​രാ​റു​കാ​ര​നാ​യ ജെ​യ്‌​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രോ​ട്​ ഹാ​ജ​രാ​കാ​നാ​ണ്​ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്​​ കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി ഇ​ട​പാ​ടി​ൽ 500 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് സി.​ബി.​ഐ കേ​സ്. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​െ​ണ്ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​യും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​യും തു​ട​ർ​ന്നാ​ണ്​ ഈ ​വ​കു​പ്പു​ക​ൾ മാ​ത്രം ചു​മ​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.


Tags:    
News Summary - Cashew Corporation scam: Court directs accused to appear in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.