കശുവണ്ടി കോർപറേഷൻ അഴിമതി: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി
text_fieldsതിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ അഴിമതി നടന്നെന്ന കേസിൽ പ്രതികളോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. ജനുവരി 27ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പ്രതികളായ കശുവണ്ടി കോർപറേഷൻ മുൻ എം.ഡി കെ.എ. രതീഷ്, മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ, കരാറുകാരനായ ജെയ്മോൻ ജോസഫ് എന്നിവരോട് ഹാജരാകാനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം.
കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കേസ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. അഴിമതി നടത്തിയെന്ന് അന്വേഷണത്തിൽ കെണ്ടത്താൻ സാധിക്കാത്തതിനെയും പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ അനുമതി നിഷേധിച്ചതിനെയും തുടർന്നാണ് ഈ വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.