തിരുവനന്തപുരം: സെൻറർ ഫോർ എനർജി മാനേജ്മെന്‍റും തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയും സംയുക്തമായി സ്മാർട്ട് എനർജി പ്രോഗ്രാം സെൻസിറ്റൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ.എസ് ഉദ്ഘാടനം നിർവഹിച്ചു.
സ്മാർട് എനർജി പ്രോഗ്രാം ജില്ല കോർഡിനേറ്റർ ഡോ. കെ.ജി. അജിത് കുമാർ അധ്യക്ഷനായ ചടങ്ങിൽ, സ്മാർട് എനർജി പ്രോഗ്രാം വിദ്യാഭ്യാസ ജില്ല ജോയിൻറ് കോഡിനേറ്റർ രേഖ പി.ജി. സ്വാഗതം പറഞ്ഞു. ഇ.എം.സി എനർജി ടെക്നോളജിസ്റ്റ് അനൂപ് സുരേന്ദ്രൻ വിഷയ അവതരണം നടത്തി.
തിരുവനന്തപുരം സൗത്ത് എ.ഇ.ഒ ഗോപകുമാർ ജി. ആശംസ അർപ്പിച്ചു. തുടർന്ന് ഇ.എം.സി സഹകരണത്തോടെ സ്കൂളുകളിൽ നടപ്പാക്കുന്ന സ്മാർട് എനർജി പ്രോഗ്രാം പ്ലാനിങ്ങും അവതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.