തിരുവനന്തപുരം: ഏഷ്യയിലെതന്നെ ഏറ്റവും വലിയ ക്യൂറേറ്റഡ് സയന്‍സ് ഫെസ്റ്റിവലായ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കും. സയന്‍സിന്റെ മഹാമേള കാണാന്‍ മഹാരാഷ്ട്രയിലെ കുട്ടികൂട്ടുകാര്‍ തയാറെടുക്കുകയാണ്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ജില്ല പരിഷത്ത് ഗവണ്മെന്റ് പ്രൈമറി സ്കൂളില്‍നിന്നുള്ള സംഘമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമാകാന്‍ തിരുവനന്തപുരത്തെത്തുന്നത്.
50 വിദ്യാര്‍ഥികളും 13 അധ്യാപക-അനധ്യാപക ജീവനക്കാരും അടങ്ങുന്ന സംഘം ഫെസ്റ്റിവല്‍ കാണാനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഫെസ്റ്റിവലിലെ അത്ഭുതങ്ങള്‍ കാണാന്‍ 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രദര്‍ശനം മുഴുവനായി കണ്ടുതീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ്. രണ്ടു ദിവസങ്ങളിലായി കണ്ടുതീര്‍ക്കാന്‍ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തിന് 150 രൂപക്കും രണ്ടു ദിവസത്തിന് 250 രൂപക്കും ടിക്കറ്റ് ലഭിക്കും. താ്ളു്ടികള്ക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.