മടവൂർ: റോഡ് നിർമാണത്തിലെ അപാകത കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രികർക്കും ദുരിതമാകുന്നു. പോങ്ങനാട്-പള്ളിക്കൽ പ്രധാന റോഡിൽ മടവൂർ കൊച്ചാലുംമൂട് ജങ്ഷന് സമീപമാണ് റോഡിന്റെ ചരിവ്മൂലം വെള്ളക്കെട്ട് രൂപപ്പെടുന്നത്. മഴക്കാലമായാൽ റോഡിൽ മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങും. അമിതവേഗത്തിൽ വലിയ വാഹനങ്ങൾ എതിർദിശയിൽനിന്ന് വരുമ്പോൾ ഇരുചക്രവാഹനയാത്രക്കാർ വെള്ളത്തിൽ കുളിക്കുക പതിവാണ്.
തുമ്പോട് ഗവ. എൽ.പി. സ്കൂൾ, സി.എൻ.പി.എസ് യു.പി സ്കൂൾ എന്നിവ ഇതിനുസമീപത്താണ് പ്രവർത്തിക്കുന്നത്. ഇവിടേക്ക് കാൽനടയായി വരുന്ന കുട്ടികളും മറ്റ് വഴിയാത്രക്കാരും അനുഭവിക്കുന്ന ദുരിതം വലുതാണ്. ഓടയുടെ അഭാവവും പരിസരവാസികൾ പുരയിടം മതിൽ കെട്ടിയടച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പി.ഡബ്ല്യു.ഡി അധികൃതർ അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.