തി​രു​വ​ന​ന്ത​പു​രം ജനറൽ ആശുപത്രിയിൽ ജി-ഗെയ്റ്റർ റോബോട്ടിന്​ ഒരു വയസ്സ്

തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പു​രോ​ഗി​ക​ളെ കൈ​പി​ടി​ച്ച് ന​ട​ത്താ​നും കൈ​ത്താ​ങ്ങാ​കാ​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച ജി-​ഗെ​യ്റ്റ​ർ റോ​ബോ​ട്ട്​ പ്ര​വ​ർ​ത്ത​നം ഒ​രു​വ​ർ​ഷം പി​ന്നി​ടു​ന്നു.

കേ​ര​ള ഡെ​വ​ല​പ്‌​മെ​ന്‍റ്​ ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺ​സി​ൽ (കെ-​ഡി​സ്‌​ക്) സ​ജ്ജീ​ക​രി​ച്ച റോ​ബോ​ട്ടി​ക് ഗെ​യ്റ്റ് റീ​ഹാ​ബി​ലി​റ്റേ​റ്റ​ർ (ജി-​ഗെ​യി​റ്റ​ർ) ആ​ണ്​ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ജി-​ഗെ​യ്റ്റ​റി​ലൂ​ടെ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് പ​ക്ഷാ​ഘാ​ത​രോ​ഗി​ക​ളു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ൽ സാ​ധ്യ​മാ​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ ഡോ. ​ബി​ന്ദു മോ​ഹ​ൻ പ​റ​ഞ്ഞു.

ത​ള​ർ​വാ​ത​വും പ​ക്ഷാ​ഘാ​ത​വു​മ​ട​ക്കം രോ​ഗാ​വ​സ്ഥ​ക​ൾ മൂ​ലം ശ​രീ​ര​വും മ​ന​സ്സും ദു​ർ​ബ​ല​മാ​യി​പ്പോ​യ​വ​രെ ന​ട​ത്തി​ക്കാ​നു​ള്ള ഫി​സി​യോ​തെ​റ​പ്പി പ​രി​ച​ര​ണ​ങ്ങ​ളി​ലെ സ​ഹാ​യി​യാ​ണ്​ ജി-​ഗെ​യ്റ്റ​ർ.

ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്ക് ഇ​രു​മ്പു​ദ​ണ്ഡു​ക​ളി​ൽ പി​ടി​ച്ച് ന​ട​ത്തി​ക്കു​ന്ന ഫി​സി​യോ തെ​റ​പ്പി​യാ​ണ് സാ​ധാ​ര​ണ ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ജി-​ഗെ​യ്റ്റ​ർ വ​ഴി ഇ​ത്​ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ നി​ർ​വ​ഹി​ക്കാം.

ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം. പ​ര​സ​ഹാ​യം കൊ​ണ്ടു​മാ​ത്രം എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​നോ ന​ട​ക്കാ​നോ ക​ഴി​യു​ന്ന​യാ​ളു​ക​ളു​ടെ പ​രി​ച​ര​ണം റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തി​ലേ​ക്ക് മാ​റി​യ​ത്​​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ സ​ഹാ​യ​ക​മാ​യി. ട്രെ​ഡ്മി​ല്ലോ​ടു​കൂ​ടി രൂ​പ​ക​ൽ​പ​ന ചെ​യ്ത ജി-​ഗെ​യ്​​റ്റ​ർ രോ​ഗി​യു​ടെ ഭാ​രം മു​ഴു​വ​നാ​യി വ​ഹി​ക്കും.

മ​സ്തി​ഷ്‌​കാ​ഘാ​ത ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ​തും സ്വ​ന്ത​മാ​യി എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ രോ​ഗി​ക​ൾ​ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​യ നി​ർ​മി​ത​ബു​ദ്ധി, റോ​ബോ​ട്ടി​ക്‌​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം. ച​ല​ന​വൈ​ക​ല്യ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കു​ന്ന​തി​നും പ​ര​മ്പ​രാ​ഗ​ത ഗെ​യ്റ്റ് ട്രെ​യി​നി​ങ്​ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​വു​മാ​ണി​ത്.

ജി-​ഗെ​യ്റ്റ​ർ ന​ട​പ്പാ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​ർ​ക്കാ​ർ ആ​തു​രാ​ല​യ​മാ​ണ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി. ഗെ​യ്റ്റ് ട്രെ​യി​നി​ങ് ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക്​ സാ​ധാ​ര​ണ​രീ​തി​യി​ൽ മു​പ്പ​ത് മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള 20 സെ​ഷ​ൻ​സ് ആ​ണ് ല​ഭ്യ​മാ​കു​ക.

തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ​യു​ള്ള രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ണ് സേ​വ​നം. ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ൾ​ക്ക് 20 ട്രെ​യി​നി​ങ് സെ​ഷ​നു​ക​ൾ​ക്ക് 1000 രൂ​പ​യും അ​ല്ലാ​ത്ത​വ​ർ​ക്ക് ര​ണ്ടാ​യി​രം രൂ​പ​യു​മാ​ണ് നി​ര​ക്ക്. 

Tags:    
News Summary - G-gaiter robot turns a year old at Thiruvananthapuram General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.