ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്ത് ബജറ്റ് കൈമാറുന്നു

ചിറയിൻകീഴ് ബ്ലോക്ക്​ പഞ്ചായത്ത് ബജറ്റ്; പട്ടികജാതി ക്ഷേമത്തിനും വനിത പദ്ധതികൾക്കും മുൻഗണന

ചി​റ​യി​ൻ​കീ​ഴ്: കാ​ർ​ഷി​ക​മേ​ഖ​ല​ക്കും സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 58.23 കോ​ടി വ​ര​വും 58.12 കോ​ടി ചെ​ല​വും 11.39 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഫി​റോ​സ്‌​ലാ​ൽ അ​വ​ത​രി​പ്പി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 30.6 ല​ക്ഷം, പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​ന് 2.06 കോ​ടി, സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് 40.25 ല​ക്ഷം, പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്ക് 3.81 കോ​ടി രൂ​പ​യും നീ​ക്കി​വെ​ച്ചു.

വ​യോ​ജ​ന ആ​രോ​ഗ്യ​പ​രി​പാ​ല​നം, അ​തി​ദാ​രി​ദ്ര നി​ർ​മ്മാ​ർ​ജ​നം, വ​നി​ത ജിം​നേ​ഷ്യം, മ​ത്സ്യ​മേ​ഖ​ല​യി​ൽ ഫൈ​ബ​ർ ക​ട്ട​മ​രം, സു​ര​ക്ഷ സ​മ​ഗ്ര മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി എ​ന്നി​വ​ക്കും തു​ക മാ​റ്റി​വ​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ചു​തെ​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ലൈ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ക​വി​ത സ​ന്തോ​ഷ്, പി. ​മ​ണി​ക​ണ്ഠ​ൻ, ജോ​സ​ഫി​ൻ മാ​ർ​ട്ടി​ൻ, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ പി. ​ക​രു​ണാ​ക​ര​ൻ​നാ​യ​ർ, എ.​എ​സ്. ശ്രീ​ക​ണ്ഠ​ൻ, ജി. ​ശ്രീ​ക​ല, രാ​ധി​ക പ്ര​ദീ​പ്, ജ​യ​ശ്രീ രാ​മ​ൻ, പി. ​അ​ജി​ത, ആ​ർ.​പി. ന​ന്ദു​രാ​ജ്, കെ. ​മോ​ഹ​ന​ൻ, ബി.​ഡി.​ഒ ഒ.​എ​സ്. സ്റ്റാ​ർ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Chirayinkeezhu Block Panchayat Budget; Priority for Scheduled Caste Welfare and Women Schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.