ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; പട്ടികജാതി ക്ഷേമത്തിനും വനിത പദ്ധതികൾക്കും മുൻഗണന
text_fieldsചിറയിൻകീഴ്: കാർഷികമേഖലക്കും സ്ത്രീകളുടെ ഉന്നമനത്തിനും പട്ടികജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 58.23 കോടി വരവും 58.12 കോടി ചെലവും 11.39 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്. ഫിറോസ്ലാൽ അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്ക് 30.6 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 2.06 കോടി, സ്ത്രീകളുടെ ഉന്നമനത്തിന് 40.25 ലക്ഷം, പശ്ചാത്തല മേഖലയ്ക്ക് 3.81 കോടി രൂപയും നീക്കിവെച്ചു.
വയോജന ആരോഗ്യപരിപാലനം, അതിദാരിദ്ര നിർമ്മാർജനം, വനിത ജിംനേഷ്യം, മത്സ്യമേഖലയിൽ ഫൈബർ കട്ടമരം, സുരക്ഷ സമഗ്ര മാനസികാരോഗ്യ പദ്ധതി എന്നിവക്കും തുക മാറ്റിവച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ അധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കവിത സന്തോഷ്, പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ പി. കരുണാകരൻനായർ, എ.എസ്. ശ്രീകണ്ഠൻ, ജി. ശ്രീകല, രാധിക പ്രദീപ്, ജയശ്രീ രാമൻ, പി. അജിത, ആർ.പി. നന്ദുരാജ്, കെ. മോഹനൻ, ബി.ഡി.ഒ ഒ.എസ്. സ്റ്റാർലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.