മെഡിക്കല്‍ കോളജ്: മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി ഫാര്മസിയിലെത്തുന്നവര് നനഞ്ഞ് കുളിച്ച് പോകേണ്ട അവസ്ഥ. മഴയത്തും വെയിലത്തും മരുന്ന് വാങ്ങാന്‍ ഇവിടെ എത്തുന്നവര്‍ക്കാണ് ഈ ദുരനുഭവം.
ഫൈബര്‍ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര ദ്രവിച്ച് വലിയ വിള്ളലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മഴവെള്ളം രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ശരീരത്തിൽ വീഴുന്നതാണ് പരാതിക്കിടയാക്കുന്നത്. വെയിലത്തും ഇതുതന്നെ അവസ്ഥ. ഫാര്‍മസിയോട് ചേര്‍ന്നുളള കോണ്‍ക്രീറ്റ് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ചോര്‍ന്നൊലിക്കുന്ന വെള്ളമാണ് ചോർന്നുവീണ് വേനലിലും ഇവിടെയെത്തുന്നവരെ നനക്കുന്നു. നിരവധി തവണ ഫാര്‍മസി ജിവനക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നാണ് ആക്ഷേപം. കമ്യൂണിറ്റി ഫാര്‍മസിക്ക് സമീപമാണ് പേവാര്‍ഡ്. അതിനാല്‍ ഈ ഫാര്‍മസിയെ പേവാര്‍ഡ് ഫാര്മസിയെന്നും വിളിക്കുന്നു.
മെഡിക്കല്‍ കോളജിലെ പല ഫാര്‍മസികളിലും ലഭിക്കാത്ത മരുന്നിന്റെ 80 ശതമാനം മരുന്നുകളും സര്‍ജറി ഉപകരണങ്ങളും കമ്യൂണിറ്റി ഫാര്‍മസിയില്‍ ലഭിക്കുന്നതിനാല്‍ ഏറെക്കുറെ രോഗികളും ആശ്രയിക്കുന്നത് ഇവിടെത്തന്നെയാണ്. പല മരുന്നുകള്‍ക്കും 10 മുതല്‍ 40 ശതമാനത്തോളം ഇളവും ലഭിക്കുന്നു. കമ്യൂണിറ്റി ഫാര്‍മസിയോട് ചേര്‍ന്നാണ് അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. ഇതിനെ എച്ച്.ഡി.എസ് ലാബ് (ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സോസൈറ്റി ലാബ് ) എന്നും അറിയപ്പെടുന്നു. എച്ച്.ഡി.എസ് ലാബിലെത്തുന്നവര്ക്കും കമ്യൂണിറ്റി ഫാര്‍മസി ഏറെ ഗുണം ചെയ്യുന്നു. അതിനാല്‍ ഫാര്‍മസിയോട് ചേര്‍ന്ന് സ്ഥാപിച്ച ഷീറ്റ് മേഞ്ഞ മേല്‍ക്കൂര എത്രയും വേഗം മാറ്റി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.