തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് വർക്കല മുനിസിപ്പാലിറ്റി എട്ട്, 20 വാർഡുകൾ, വക്കം പഞ്ചായത്ത് അഞ്ചാം വാർഡ്, നാവായിക്കുളം പഞ്ചായത്ത് ആറാം വാർഡ്, പാറശ്ശാല പഞ്ചായത്ത് നാലാം വാർഡ് എന്നിവ കണ്ടെയ്ൻമെൻറ് സോണുകളായും തിരുവനന്തപുരം കോർപറേഷൻ പൂജപ്പുര ഡിവിഷനിൽ ചാടിയറ െറസിഡൻറ്സ് അസോസിയേഷൻ, കരകുളം പഞ്ചായത്ത് 22ാം വാർഡിൽ ടെമ്പിൾ ലെയിൻ, ചിറ്റാഴ പ്രദേശം എന്നിവിടങ്ങൾ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവക്ക് മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളൂ.
രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകീട്ട് അഞ്ചു വരെ തുറക്കാം. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ പ്രവർത്തിക്കാം.കണ്ടെയ്ൻമെൻറ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.