തിരുവനന്തപുരം വലിയ ഖാദിയായി ചുമതലയേറ്റ ചന്തിരൂര്‍ വി.എം. അബ്ദുല്ല മൗലവിക്ക് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് കെ.പി. അബൂബക്കര്‍ ഹസ്രത്ത്​ തലപ്പാവണിയിക്കുന്നു

മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്തി രാജ്യത്തിന് മുന്നോട്ടുപോകാനാവില്ല -മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: മുസ്ലിംസമൂഹത്തെ ഒറ്റപ്പെടുത്തി വികസനമോ മുന്നോട്ടുപോേക്കാ രാജ്യത്തിന് അസാധ്യമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം വലിയ ഖാദിയായി ചുമതലയേറ്റ ചന്തിരൂര്‍ വി.എം. അബ്ദുല്ല മൗലവിയുടെ സ്ഥാനാരോഹണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിനും രാജ്യപുരോഗതിക്കും മഹത്തായ സംഭാവനകള്‍ നല്‍കിയ മുസ്ലിംകൾ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താനും പാര്‍ശ്വവത്കരിക്കാനുമുള്ള ഗൂഢശ്രമങ്ങളെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. ഭരണഘടനയുടെ ആത്മാവിനെയും അന്തസ്സിനെയും തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്. തലസ്ഥാനത്തെ വിദ്യാലയത്തില്‍ തട്ടമിട്ട വിദ്യാർഥികളെ പുറത്താക്കിയ സാഹചര്യമുണ്ടായി. വിവരമറിഞ്ഞ ഉടന്‍ ഇടപെട്ടു. 24 മണിക്കൂറിനകം ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ സ്കൂളിന് അംഗീകാരമുണ്ടാവരുതെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അന്ന് വൈകീട്ട് തന്നെ സ്കൂള്‍ മാനേജ്മെന്‍റ് വിവാദ ഉത്തരവ് റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ആത്മാര്‍പ്പണം ചെയ്ത ജനത മൗലികാവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി ഇന്നും സമരം ചെയ്യേണ്ടിവരുന്നത് വേദനജനകമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വലിയ ഖാദി വി.എം. അബ്ദുല്ല മൗലവിക്ക് ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ് കെ.പി. അബൂബക്കര്‍ ഹസ്രത്ത് തലപ്പാവണിയിച്ചു.

കെ. മുരളീധരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഹാഫിസ് പി. എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, പാനിപ്ര ഇബ്രാഹീം മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, എന്‍.കെ. അബ്ദുല്‍ മജീദ് മൗലവി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, ഖാദി എ. ആബിദ് മൗലവി, നവാസ് മന്നാനി പനവൂര്‍, നസീര്‍ഖാന്‍ ഫൈസി, എസ്. മന്‍സൂറുദ്ദീന്‍ റഷാദി, മുത്തുക്കോയ തങ്ങള്‍, പൂക്കോയ തങ്ങള്‍, അബൂറബീഅ് സ്വദഖത്തുല്ല മൗലവി, മുഹമ്മദ് ജാബിര്‍ മൗലവി ചേലക്കുളം, ഡി.എം. മുഹമ്മദ് മൗലവി വടുതല, മോഡേണ്‍ അബ്ദുല്‍ ഖാദര്‍ ഹാജി, എം. അബ്ദുറഷീദ് ഹാജി, കടുവയില്‍ ഷാജഹാന്‍ മൗലവി, പി.എം. അബ്ദുല്‍ ജലീല്‍ മൗലവി എന്നിവര്‍ സംസാരിച്ചു. മുത്തുക്കോയ തങ്ങള്‍ ബാഖവി പ്രാർഥനക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - country cannot move forward by isolating the Muslim community - Minister V Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.