തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച കോവിഡ് രോഗിയെ അനുനയിപ്പിച്ച് താഴെയിറക്കി. അറുപതുകാരനായ രോഗിയാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കിയത്. ഫയർഫോഴ്സും ആശുപത്രി ജീവനക്കാരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വീട്ടിൽ പോകാൻ വേണ്ടിയാണ് ഇയാൾ ചാടി രക്ഷപ്പെടാൻ നോക്കിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അമ്മ മരിച്ചതായി സ്വപ്നം കണ്ടെന്നും ഇതോടെ പരിഭ്രാന്തനാകുകയും എങ്ങനെയും വീട്ടിലേക്ക് പോകാൻ ശ്രമിക്കുകയും ആയിരുന്നെന്ന് പറയപ്പെടുന്നു.
മുകളിലെ നിലയിൽ നിന്നും ചാടി പാരപ്പെറ്റ് വരെയെത്തിയെങ്കിലും പിന്നീട് താഴേക്ക് ഇറങ്ങാൻ പറ്റാതെ ഇയാൾ കുടുങ്ങുകയായിരുന്നു. ആശുപത്രി ജീവനക്കാർ ഇത് കാണുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ജയചന്ദ്രെൻറ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ശ്രമപ്പെട്ടാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഇയാളെ വീണ്ടും വാർഡിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.