അമ്പലത്തറ: പൊലീസിെൻറയും ആരോഗ്യപ്രവര്‍ത്തകരുടെയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമൂലം തീരദേശ മേഖലയിൽ കോവിഡ് വ്യാപന സാധ്യത. വയോധികരടക്കം മാസ്ക്പോലും ധരിക്കാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്ന സാഹചര്യമാണ്.
റോഡിലേക്കിറങ്ങുന്നവര്‍ സാമൂഹിക അകലം പാലിക്കാതെ പലയിടങ്ങളിലും കൂട്ടംകൂടുന്നതും പതിവുകാഴ്ചയാണ്. മൊത്ത വിതരണ മത്സ്യ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ ഒരു സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെ കൂട്ടമായാണ് എത്തുന്നത്. മത്സ്യബന്ധനം നടക്കുന്ന കടപ്പുറങ്ങളിലും കോവിഡ് സുരക്ഷ നിയന്ത്രണങ്ങളില്ല.
കമ്പവല വലിക്കുന്ന തൊഴിലാളികള്‍ മാസ്ക്കില്ലാതെ കൂട്ടത്തോടെ നിന്നാണ് േജാലി ചെയ്യുന്നത്. ഇത്തരം നടപടികൾ വരുംദിവസങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമാവുമെന്ന് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പലയിടത്തും ആളുകള്‍ തയാറാകാതെ വന്നതോടെ കൂടുതൽ ഇടപെടാതെ പിൻവാങ്ങുകയാണ് അധികൃതരും. തീരദേശത്ത് പ്രത്യകേ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം ആര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും നടപ്പാവാത്ത സാഹചര്യമാണ്.
കോവിഡിെൻറ ഒന്നാംഘട്ടത്തിലെ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ കാര്യമായി എടുക്കാത്തതിനെ തുടര്‍ന്നാണ് തീരദേശത്ത് അന്ന് വ്യാപക രോഗവ്യാപനമുണ്ടായത്. കഴിഞ്ഞ രണ്ടുദിവസം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുെന്നങ്കിലും ഇതൊന്നും മുഖവിലെക്കടുക്കാൻ തീരദേശത്തെ വാര്‍ഡുകളില്‍ അധികമാരും തയാറായില്ല.
കോവിഡ് ഭീതി നിലനിൽക്കെ തീരദേശത്ത് ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപകമായി പടരുന്ന സ്ഥിതിയുണ്ട്. മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ ഇൗ മേഖലയിൽ കാര്യക്ഷമമല്ല. ഓടകളിലിലെ മാലിന്യങ്ങള്‍ വാരി ഓടയുടെ വശങ്ങളില്‍ തന്നെ െവച്ച് ജീവനക്കാർ പോകുന്നു.
വീണ്ടും ഇത്തരം മാലിന്യം ഓടയിൽ നിറഞ്ഞ് ദുർഗന്ധം പരത്തുന്നു. തീരത്ത് ഇടക്കിടെ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ തടയാന്‍ നഗരസഭക്കും ആരോഗ്യവകുപ്പിനും ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതിനൊപ്പമാണ് കോവിഡ് സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.