തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ കോൺഗ്രസിനെ സജീവമാക്കാനുള്ള ചുമതല പാലോട് രവിയെ ഏൽപ്പിച്ച് കെ.പി.സി.സി നേതൃത്വവും ഹൈകമാൻഡും. സംസ്ഥാനത്തെ ഡി.സി.സി പ്രസിഡൻറുമാരിൽ ഏറ്റവും പരിചയസമ്പന്നനും സംഘടനയുടെ എല്ലാതലങ്ങളിലും സ്വാധീനവും കക്ഷിരാഷ്ട്രീയ ഭേദെമന്യേ സാമുദായിക അംഗീകാരവുമുള്ള നേതാവാണ് രവി. അതേസമയം പുതിയ ഡി.സി.സി പ്രസിഡൻറിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയുമാണ്.
എ ഗ്രൂപ്പിെൻറ മുതിർന്ന നേതാക്കളിലൊരാളായാണ് പാലോട് രവി അറിയപ്പെടുന്നതെങ്കിലും നിലവിൽ ഗ്രൂപ് സമവാക്യത്തിൽ നിന്ന് അകന്ന് നിൽക്കുകയാണ് അദ്ദേഹം. രവി വരുന്നതിനെതിരെ വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർെന്നങ്കിലും തലസ്ഥാന ജില്ലയിൽ നായർ വിഭാഗത്തിൽ നിന്നൊരാളെ തലപ്പത്ത് കൊണ്ടുവരണമെന്ന കെ.പി.സി.സി നേതൃത്വത്തിെൻറ തീരുമാനത്തിന് ഹൈകമാൻഡ് അംഗീകാരം നൽകുകയായിരുന്നു.
ഒപ്പം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിട്ട ജില്ലയിൽ േകാൺഗ്രസിെൻറ സംഘടനാസംവിധാനത്തെ ചലിപ്പിക്കാൻ കഴിയുന്ന ഒരാളെന്നതും രവിക്ക് നേട്ടമായി. എല്ലാ നേതാക്കളുമായും സമുദായ നേതൃത്വവുമായുമുള്ള ബന്ധവും താേഴതട്ടിൽ നിന്ന് പ്രവർത്തിച്ച് മുകളിലേക്ക് എത്തിയ നേതാവ് എന്നതും ജില്ലയിൽ ഗുണകരമാവുമെന്നാണ് കണക്ക്കൂട്ടൽ. അവസാനഘട്ടത്തിൽ മുസ്ലിം വിരുദ്ധനെന്ന് മുദ്രകുത്തി പാലോട് രവിക്ക് എതിരെ ജില്ലയിൽ പോസ്റ്റർ പ്രചാരണം നടന്നു. എന്നാൽ മുസ്ലിം സംഘടനകൾ തന്നെ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നു.
കെ.എസ്.യു മുതൽ പാർട്ടിയുടെ എല്ലാ തലങ്ങളിലും സംഘാടന മികവുതെളിയിച്ച് എ.ഐ.സി.സി അംഗം വരെയായ നേതാവാണ് പാേലാട് രവി. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും യൂനിറ്റ് തലം മുതൽ സംസ്ഥാനതലംവരെ ഭാരവാഹിത്വം. കെ.എസ്.യു ഭാരവാഹിയായിരിക്കെ 20ാമത്തെ വയസ്സിൽ വോട്ടെടുപ്പിലൂടെ കെ.പി.സി.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ട രവി ഏറ്റവും പ്രായംകുറഞ്ഞ കെ.പി.സി.സി അംഗമെന്ന നിലയിൽ ശ്രദ്ധേയനായി. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറും 13 വർഷം ഡി.സി.സി ജനറൽ സെകട്ടറിയുമായിരുന്നു.
28 വർഷം തുടർച്ചയായി ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്. പാർട്ടി കലാസാംസ്കാരികവിഭാഗം മുൻ അധ്യക്ഷൻ, 15 വർഷം നിയമസഭാംഗം. മുൻ ഡെപ്യുട്ടി സ്പീക്കർ, 1982 മുതൽ കെ.പി.സി.സി എക്സിക്യൂട്ടിവിലും നിലവിൽ എ.ഐ.സി.സിയിലും അംഗം. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയും ആയിരുന്നു. നെടുമങ്ങാട് താലൂക്കിലെ പാലോട് പെരിങ്ങമ്മലയിലാണ് ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.