ഗുണ്ടാ ആക്രമണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ന്‍കോ​ട് ച​ന്ത​വി​ള​യി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ല്‍ ശ്രീ​കാ​ര്യം പോ​ങ്ങും​മൂ​ട് സ്വ​ദേ​ശി മെ​ന്റ​ല്‍ ദീ​പു എ​ന്ന ദീ​പു​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ക​ല്ല​ടി​ക്കോ​ട് സ്റ്റീ​ഫ​ന്‍ എ​ന്ന ശ​ബ​രി​യെ (31) വാ​വ​റ​മ്പ​ലം ഭാ​ഗ​ത്തു​നി​ന്ന്​ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു.

2019 തി​രു​വോ​ണ​നാ​ളി​ല്‍ നാ​ട​ന്‍ ബോം​ബു​മാ​യി ആ​ക്ര​മ​ണ​ത്തി​ന് പോ​ക​വെ കേ​ശ​വ​ദാ​സ​പു​ര​ത്തി​ന്​ സ​മീ​പം സ്റ്റീ​ഫ​ന്റെ കൈ​വ​ശ​മി​രു​ന്ന ബോം​ബ് പൊ​ട്ടു​ക​യും ഇ​യാ​ളു​ടെ ഇ​രു​കൈ​ക​ളും കൈ​മു​ട്ടി​ന് താ​ഴെ വെ​ച്ച്​ ന​ഷ്ട​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​തി​ന​ഞ്ചോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സ്റ്റീ​ഫ​നെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പൊ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി സു​ല്‍ഫി​ക്ക​ര്‍, പോ​ത്ത​ന്‍കോ​ട് സി.​ഐ ശ്യാം, ​എ​സ്.​ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ന്‍, ഗ്രേ​ഡ് എ​സ്.​ഐ ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Defendant arrested for absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.