വിതുര: സുഹൃത്തിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. മേമല പട്ടൻകുളിച്ച പാറ വേമ്പരയിൽ വീട്ടിൽ താജുദ്ദീൻ കുഞ്ഞ് (62) ആണ് അറസ്റ്റിലായത്. പട്ടൻകുളിച്ച പാറയ്ക്കടുത്തുള്ള വനത്തിൽനിന്ന് ശനിയാഴ്ച രാത്രിയിലാണ് വിതുര പൊലീസ് ഇയാളെ പിടികൂടിയത്.
സുഹൃത്തായ മീനാങ്കൽ തണ്ണിക്കുളം കുന്നിൻപുറത്ത് വീട്ടിൽ മാധവെൻറ (50) മൃതദേഹമാണ് താജുദ്ദീെൻറ വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തത്. പ്രതി കുറ്റം സമ്മതിച്ചു. ദിവസങ്ങൾക്കുമുമ്പ് ഇരുവരും വീട്ടിനുള്ളിൽ മദ്യപിച്ചിരിക്കെ വഴക്കായി. താജുദ്ദീൻ മാധവനെ റബർ കമ്പ് ഉപയോഗിച്ച് തല്ലുകയും മാധവൻ നിലവിളിക്കുകയും ചെയ്തു.
ശബ്ദം പുറത്തുകേൾക്കാതിരിക്കാൽ വായ പൊത്തിപ്പിടിച്ചു. അനക്കമില്ലാതായതോടെ താജുദ്ദീൻ പുറത്തിറങ്ങിപ്പോയി. തിരികെയെത്തിയപ്പോഴാണ് മരിച്ചതാണെന്ന് മനസ്സിലായത്. ശേഷം മൃതദേഹം പുറത്തേക്കെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനാൽ മുറിയിലെത്തിച്ച് തറയിൽ കുഴിച്ചുമൂടുകയായിരുന്നു. വീടിനു സമീപത്ത് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റൂറൽ എസ്.പി ഡി. അശോകൻ, ഡിവൈ.എസ്.പി ഉമേഷ് കുമാർ, വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, എ.എസ്.ഐ വിനോദ്, സജി, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ നിതിൻ, ഷിജുറോബർട്ട്, വിജയൻ, ഷിബുകുമാർ, ഷാഡോ എസ്.ഐ സുനിലാൽ, എ.എസ്.ഐ ഷിബുകുമാർ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.