തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുകാലുകളും സ്വാധീനമില്ലാത്ത അയൽവാസിയായ പ്രതിക്ക് പത്ത് വർഷം കഠിനതടവും 50000 രൂപ പിഴയും. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. 2020ലാണ് സംഭവം.
പ്രതിയെ സഹായിക്കാനായി പോയ പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു.
സ്വാധീനമില്ലാത്ത ഒരു വ്യക്തിയെ സഹായിക്കാനായി എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചത് അതിഗുരുതര സംഭവമാണെന്നും അതിനാൽ തന്നെ പ്രതി ഒരു തരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്നും ജഡ്‌ജി കെ.എം. ഷിബു ചൂണ്ടിക്കാട്ടി.
60 ശതമാനം വൈകല്യമുണ്ടെന്ന് കാണിച്ച് ഹാജരാക്കിയ സർട്ടിഫിക്കറ്റ് ശിക്ഷയിൽനിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ നീക്കത്തെ പ്രോസിക്യൂഷൻ തെളിവുകൾ നിരത്തി എതിർത്തു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.