തിരുവനന്തപുരം: ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ പ്രതികൾക്ക് 10 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. അമരവിള സ്വദേശിയായ സതി, നേമം സ്വദേശി പുഷ്കരൻ എന്ന ഉണ്ണി എന്നിവർക്കാണ് കോടതി അഞ്ചു വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സി.ജെ. ഡെന്നിയുടേതാണ് ഉത്തരവ്. 2011 മേയ് 15നാണ് സംഭവം.
റോഡ് സൈഡിൽ പരസ്യമായി കഞ്ചാവ് വിൽപന നടത്തുമ്പോഴാണ് നേമം പൊലീസ് പ്രതികളെ പിടികൂടുന്നത്. സ്ഥിരമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യുവാക്കൾക്ക് ഇവർ കഞ്ചാവ് വിൽപന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
തമിഴ്നാട്ടിൽനിന്നു കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽപന നടത്തുകയാണ് പതിവെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.