തിരുവനന്തപുരം: ആധാർ അധിഷ്ഠിത സേവനസൗകര്യങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ തിരികെയെത്തിയെങ്കിലും പരിഹരിക്കാതെ ഗുരുതരപിഴവ്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനും അപേക്ഷ കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് വാഹന ഉടമയുടെ ആധാർ നൽകിയുള്ള ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയത്. എന്നാൽ, വാഹനയുടമയുടെ ആധാർ ഉപയോഗിച്ചാണ് അപേക്ഷയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണം സോഫ്റ്റ്വെയറിൽ ഇപ്പോഴുമില്ല.
മറ്റാരുടെയെങ്കിലും ആധാർ നമ്പർ നൽകിയാലും അപേക്ഷ സ്വീകരിക്കും. ആ ആധാറുമായി ബന്ധിപ്പിച്ച മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ച് ഉടമസ്ഥാവകാശം കൈമാറുന്നതടക്കം സേവനങ്ങളും പൂർത്തീകരിക്കാം. ഉടമയുടെ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് ഒ.ടി.പി എത്തുംവിധമുള്ള ക്രമീകരണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. അങ്ങനെയെങ്കിൽ ഫലത്തിൽ ഉടമക്ക് മാത്രമേ തുടർ അപേക്ഷ നടപടി സ്വീകരിക്കാനും പൂർത്തിയാക്കാനും കഴിയുമായിരുന്നുള്ളൂ. വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റമടക്കം എട്ടോളം സേവനങ്ങൾക്ക് പഴയ ആർ.സി ബുക്ക് ഹാജരാക്കേണ്ടതില്ലെന്നാണ് പുതിയ നിർദേശം. നിലവിലെ അപേക്ഷാരീതിയിൽ വാങ്ങുന്നയാളിന്റെ ആധാർ പകർപ്പ് മാത്രമാണ് നിർബന്ധം. വിൽക്കുന്നയാളിന്റെ തിരിച്ചറിയൽ രേഖ ആവശ്യമില്ല. നിലവിലെ അപേക്ഷാരീതിയിൽ വാങ്ങുന്നയാളിന്റെ ആധാർ പകർപ്പ് മാത്രമാണ് നിർബന്ധം. വിൽക്കുന്നയാളിന്റെ തിരിച്ചറിയൽ രേഖകൾ ആവശ്യമില്ല. ഉടമയറിയാതെ ആർ.സി ബുക്ക് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനാകുമെന്നതടക്കം തട്ടിപ്പിന്റെ വലിയ സാധ്യതകളാണ് ഇതിൽ പതിയിരിക്കുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.